ലണ്ടൻ: ഇതിഹാസതാരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വിംബ്ൾഡൺ പ്രീക്വാർട്ടറിൽ. ഫ്രാൻസിെൻറ ലൂകാസ് പൗലേയെ 7-5, 6-2, 7-6 (4)ന് തോൽപിച്ചാണ് രണ്ടാം സീഡായ ഫെഡറർ നാലാം റൗണ്ടിൽ കടന്നത്. മേജർ ടൂർണമെൻറുകളിൽ 350 സിംഗ്ൾസ് വിജയങ്ങൾ നേ ടുന്ന ആദ്യ താരമെന്ന നാഴികക്കല്ലും സ്വിസ് താരം പിന്നിട്ടു. ഇത് 17ാം തവണയാണ് ഫെഡറർ വിംബ്ൾഡണിെൻറ അവസാന 16ൽ ഇട ംനേടിയത്.
ജിമ്മി കോണേയ്സിെൻറ റെക്കോഡാണ് മറികടന്നത്. ഇറ്റലിയുടെ മാറ്റിയോ ബെററ്റിനിയാണ് പ്രീക്വാർട്ടറിൽ ഫെഡററുടെ എതിരാളി.
ഫ്രാൻസിെൻറ ജോ വിൽഫ്രഡ് സോംഗയെ നേരിട്ടുള്ള െസറ്റുകൾക്ക് മറികടന്നാണ് രണ്ടു തവണ ജേതാവായ നദാൽ പ്രീക്വാർട്ടറിലെത്തിയത്. സ്കോർ: 6-2, 6-3, 6-2. പോർചുഗലിെൻറ ജോ സൂസയാണ് മൂന്നാം സീഡായ നദാലിെൻറ പ്രീക്വാർട്ടർ എതിരാളി.
വനിതകളിൽ ഒന്നാം സീഡായ ആസ്ട്രേലിയയുടെ ആഷ്ലി ബാർതി ബ്രിട്ടെൻറ ഹാരിയറ്റ് ഡാർട്ടിനെ തോൽപിച്ച് പ്രീക്വാർട്ടർ ബെർത്തുറപ്പിച്ചു. സ്കോർ: 6-1, 6-1. രണ്ടു തവണ ജേതാവായ ചെക്ക് റിപ്പബ്ലിക്കിെൻറ പെട്ര ക്വിറ്റോവ പോളണ്ടിെൻറ മഗ്ദ ലിനറ്റെയെ 6-3, 6-2ന് തോൽപിച്ചു. നാലാം സീഡായ കികി ബെർട്ടൻസ് ചെക്ക് റിപ്പബ്ലിക്കിെൻറ ബാർബറ സ്ട്രികോവയോട് 7-5, 6-1ന് തോറ്റു പുറത്തായി.
മിക്സഡ് ഡബ്ൾസിൽ ഇന്ത്യൻതാരങ്ങളായ രോഹൻ ബൊപ്പണ്ണയും ദിവിജ് ശരണും തോറ്റുപുറത്തായി. 13ാം സീഡായ ബൊപ്പണ്ണയും െബലറൂസുകാരിയായ പങ്കാളി അരീന സബലെങ്കയും 4-6 4-6 എന്ന സ്കോറിനാണ് ആർടെം സിതാക്-ലോറ സിഗ്മണ്ട് സഖ്യേത്താട് തോൽവിയറിഞ്ഞത്. ബ്രിട്ടെൻറ ഏഡൻ സിൽവ-ഇവാൻ ഹോയ്ത്ത് സഖ്യത്തോടായിരുന്നു ശരണും ചൈനക്കാരി യിങ്ഗിയിങ് ദുവാനും തോറ്റത്. സ്കോർ: 3-6 4-6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.