ലണ്ടൻ: അട്ടിമറികളേറെ കണ്ട വനിതകളുടെ വിഭാഗത്തിൽ കരുത്തിെൻറ തിളക്കവുമായി സെറീ ന വില്യംസ്, സിമോണ ഹാലെപ് എന്നിവർ വിംബ്ൾഡൺ സെമിയിൽ. മൂന്നു സെറ്റ് നീണ്ട പോരാട്ടത് തിൽ നാട്ടുകാരിയായ അലിസൺ റിസ്കെയെ ആണ് യു.എസ് താരം വീഴ്ത്തിയത്. സ്കോർ: 6-4, 4-6, 6-3.
നിരന്തരം പിഴവുകൾ വരുത്തിയിട്ടും എതിരാളികളുടെ ദൗർബല്യങ്ങൾ മുതലെടുത്തും കരുത്താർന്ന ഷോട്ടുകൾ പായിച്ചും സെറീന അനുഭവസമ്പത്ത് പോയൻറാക്കി മാറ്റുകയായിരുന്നു. രണ്ടാമത്തെ കളിയിൽ ഹാലെപ് ഏകപക്ഷീയമായ സെറ്റുകൾക്ക് ചൈനയുടെ ഷാങ് ഷുവായിയൊണ് പരാജയപ്പെടുത്തിയത്. സ്കോർ: 7-6, 6-1. ആദ്യ സീഡുകാരിലേറെയും അവസാന നാലിൽ ഇടംപിടിക്കാതെ പുറത്തായ വനിത വിഭാഗത്തിൽ ജയത്തോടെ ഹാലെപിനും സെറീനക്കും വെല്ലുവിളികൾ കുറഞ്ഞു.
പുരുഷ വിഭാഗത്തിൽ, നദാൽ-ഫെഡറർ- ദ്യോകോവിച് ത്രയം അനായാസമായി ക്വാർട്ടറിലെത്തിയിട്ടുണ്ട്. നദാൽ സൂസയെ 6-2, 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഫെഡറർ ബെററ്റിനിയെ 6-1, 6-2, 6-2നും മറികടന്നു. ഫെഡററും നദാലും ക്വാർട്ടർ കടന്നാൽ സെമിയിൽ ഇരുവരും തമ്മിൽ വീണ്ടും ക്ലാസിക് പോരാട്ടത്തിന് അരെങ്ങാരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.