ലണ്ടൻ: വൈൽഡ് കാർഡ് എൻട്രിയായി എത്തി വിംബ്ൾഡൺ പുൽക്കോർട്ടിനെ തീപിടിപ്പിച്ച യു.എസ് താരം സെറീന വില്യംസ് ചരിത്രംകുറിച്ച് വനിതാവിഭാഗത്തിൽ വീണ്ടും കലാശപ്പോരിന്. ജർമനിയുടെ ജൂലിയ ജോർജസിനെ 6-2, 6-4 എന്ന സ്കോറിന് അനായാസം മറികടന്നാണ് 181ാം റാങ്കുകാരി എട്ടാം തവണയും വിംബ്ൾഡണിൽ ഗ്രാൻഡ്സ്ലാം നേട്ടത്തിനരികെ നിൽക്കുന്നത്. ജെലീന ഒസ്റ്റപെേങ്കായെ 6-3, 6-3ന് കീഴടക്കിയ ആഞ്ജലിക് കെർബറാണ് സെറീനയുടെ എതിരാളി.
നീണ്ട ഇടവേളക്കുശേഷം തിരികെ എത്തുേമ്പാൾ പുതിയ കരുത്തർക്ക് മുന്നിൽ പഴയ പോരാട്ടവീര്യം കൈമോശം വന്നെന്ന് ആശങ്കപ്പെട്ട പ്രവചനക്കാരെ നിശ്ശബ്ദമാക്കിയാണ് ഒരു വയസ്സുതികയാത്ത കുഞ്ഞിെൻറ അമ്മയായ സെറീന വിംബ്ൾഡണിൽ അത്ഭുതം തീർത്തത്. അതും 36ാം വയസ്സിൽ. തിരികെയെത്തിയ ശേഷം കളിക്കുന്ന നാലാം ടൂർണമെൻറിൽ ഇത്ര വലിയ നേട്ടം സാധ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മത്സരശേഷം സെറീന പറഞ്ഞു.
വിംബ്ൾഡണിൽ 10ാം തവണയാണ് സെറീനയുടെ ഫൈനൽ പ്രവേശനം. മാർട്ടിന നവരത്ലോവ മാത്രമാണ് തന്നേക്കാൾ ഇവിടെ ഫൈനൽ കളിച്ച ഏക താരം. വിംബ്ൾഡണിൽ കിരീടം ചൂടിയാൽ 24 ഗ്രാൻഡ്സ്ലാം നേട്ടങ്ങളെന്ന റെക്കോഡും സെറീനക്ക് സ്വന്തമാകും. വിംബ്ൾഡണിൽ ഫൈനൽ കളിക്കുന്ന ഏറ്റവും മോശം റാങ്കുകാരിയും സെറീനയാകും.
ഇത്തവണ ഏറ്റവും കൂടുതൽ വിന്നറുകളും (199) എയ്സുകളും (44) പായിച്ച താരമെന്ന റെക്കോഡുമായാണ് േജാർജസ് സെറീനക്കെതിരെ റാക്കറ്റേന്തിയത്. പക്ഷേ, കണക്കുകളിലെ കളിയല്ല കോർട്ടിലെന്ന് സെറീന കളിച്ചുതെളിയിച്ചപ്പോൾ വെറ്ററൻ കരുത്തിനു മുന്നിൽ ജോർജസ് ആയുധംവെച്ചു കീഴടങ്ങി. രണ്ടാമത്തെ കളിയിൽ കാര്യമായ വീഴ്ചകളില്ലാതെയാണ് കെർബർ എതിരാളിയായ ജെലീന ഒസ്റ്റപെേങ്കാക്കെതിരെ പോരാടിയത്. ഒരുഘട്ടത്തിൽ പോലും ലീഡ് നഷ്ടപ്പെടുത്താതെ പൊരുതിയ കെർബർക്കിത് രണ്ടാം വിംബ്ൾഡൺ ൈഫനലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.