ന്യൂഡൽഹി: ഡേവിസ് കപ്പ് ടെന്നിസ് ഏഷ്യ ഒാഷ്യാനിയ രണ്ടാം റൗണ്ട് മത്സരത്തിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി യുകി ഭാംബ്രിയുടെ പരിക്ക്. ഇൗ മാസം ഏഴു മുതൽ ഒമ്പതു വരെ ബംഗളൂരുവിൽ ഉസ്ബകിസ്താനെതിരായ മത്സരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഇന്ത്യയുടെ ടോപ് സീഡ് സിംഗ്ൾസ് താരം ഭാംബ്രി പരിക്കിനെ തുടർന്ന് പിന്മാറിയത്. എ.ടി.പി റാങ്കിങ്ങിൽ 70ാമതുള്ള ഡെനിസ് ഇസ്റ്റോമിനുമായെത്തുന്ന ഉസ്ബകിസ്താനെ സിംഗ്ൾസിൽ പ്രതിരോധിക്കാനുള്ള തുറുപ്പുശീട്ടാണ് ഇതോടെ നഷ്ടമായത്. ഞായറാഴ്ച ബംഗളൂരുവിൽ ആരംഭിച്ച സന്നാഹ ക്യാമ്പിൽ യുകി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ, 206ാം റാങ്കിലുള്ള രാംകുമാർ രാമനാഥാവും സിംഗ്ൾസിൽ ഇന്ത്യയുടെ പ്രധാന താരം. നാല് സിംഗ്ൾസ് സ്പെഷലിസ്റ്റ് താരങ്ങളെയും ലിയാൻഡർ പേസ്, രോഹൻ ബൊപ്പണ്ണ എന്നിവരെ റിസർവ് ഡബ്ൾസായും ഉൾപ്പെടുത്തിയാണ് നോൺ പ്ലെയിങ് ക്യാപ്റ്റൻ മഹേഷ് ഭൂപതി ടീമിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.