ചെന്നൈ ഓപ്പണ്‍: യുക്കി ഭാംബ്രിക്ക്  യോഗ്യത


ചെന്നെ: പരിക്കില്‍ നിന്നും തിരിച്ചുവന്ന യുക്കി ഭാംബ്രി ചെന്നൈ ഓപ്പണ്‍ ടെന്നിസ് സിംഗ്ള്‍സ് മെയിന്‍ ഡ്രോയില്‍ യോഗ്യതനേടി. യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീന താരം നികോളാസ് കിക്കറിനെ 6-3,6-1ന് തോല്‍പിച്ചാണ് റൗണ്ട് മത്സരത്തില്‍ ഇടം നേടിയത്. 59 മിനുറ്റ് നീണ്ട മത്സരത്തില്‍ വന്‍പോരാട്ടത്തിനൊടുവിലാണ് നേരിട്ടുള്ള രണ്ടു സെറ്റുകളും യുക്കി പിടിച്ചെടുത്തത്. ഇതോടെ സിംഗ്ള്‍ ഡ്രോയില്‍ മൂന്നു ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു.

Tags:    
News Summary - Yuki Bhambri qualified for the singles main draw of the Chennai Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.