പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ സൂപ്പർ താരങ്ങളായ നൊവാക് ദ്യോകോവിച്, ഇഗാ സ്വൈറ്റക്, ജാനിക് സിന്നർ, അലക്സാണ്ടർ സ്വരേവ്, ഡാനിൽ മെദ് വദേവ്, അറീന സബലങ്ക, എലേന റിബാകിന തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
പുരുഷ സിംഗ്ൾസിൽ സെർബിയയുടെ ദ്യോകോവിച് സ്പെയിനിന്റെ റോബർട്ടോ കാർബല്ലെസ് ബയേനയെ തോൽപിച്ചു. സ്കോർ: 6-4, 6-1, 6-2. ഇറ്റലിക്കാരൻ ജാനിക് സിന്നർ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്കറ്റിനെ 6-4, 6-2, 6-4നും ജർമനിയുടെ സ്വരേവ് ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ 7-6, 6-2, 6-2നും വീഴ്ത്തിയപ്പോൾ സെർബിയയുടെ മിയോമിർ കെക്മോനവിച് പരിക്ക് കാരണം പിന്മാറിയതിനെത്തുടർന്ന് റഷ്യൻ താരം ഡാനിൽ മെദ് വദേവിന് വാക്കോവർ ലഭിച്ചു.
വനിത സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടുകാരി ഇഗ 7-6, 1-6, 7-5 സ്കോറിന് ജപ്പാന്റെ നവോമി ഒസാകയെ തോൽപിച്ചു. ബെലറൂസ് താരമായ സബാലങ്ക ജപ്പാന്റെതന്നെ മോയുക ഉച്ചിജിമയെ 6-2, 6-2ന് അനായാസം കീഴ്പ്പെടുത്തി. ഡച്ചുകാരി അറാൻ റൂസിനെ കസാഖിസ്താന്റെ റബാകിന 6-3, 6-4നും മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.