പാരിസ്: കാർലോസ് അൽകാരസിന് ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം. അഞ്ചു സെറ്റുകൾ നീണ്ട ത്രില്ലർ ഫൈനൽ പോരാട്ടത്തിനൊടുവിലാണ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ വീഴ്ത്തി 21കാരനായ സ്പെയിൻ താരം കരിയറിലെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്കോർ: 3-6, 6-2, 7-5, 1-6, 2-6.
മൂന്ന് വ്യത്യസ്ത പ്രതലങ്ങളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇതോടെ അൽകാരസ് കൈവരിച്ചു. കഴിഞ്ഞ വർഷം വിംബിൾഡണിൽ ജേതാവായ അൽകാരസ് 2022ൽ യു.എസ് ഓപണിലും കിരീടം ചൂടിയിരുന്നു. മൂന്നാം സീഡാണ് അൽകാരസ്. നാലാംസീഡായ സ്വരേവ് രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് പൊരുതി തോൽക്കുന്നത്.
2020ൽ യു.എസ് ഓപണിൽ ഡൊമിനിക് തീമിനെതിരെ രണ്ട് സെറ്റിന് മുന്നിൽനിന്നശേഷം ഫൈനലിൽ അവിശ്വസനീയമായി തോൽവി വഴങ്ങുകയായിരുന്നു സ്വരേവ്. ആദ്യ സെറ്റ് അൽകാരസ് നേടിയെങ്കിലും മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന അൽകാരസ് തുടർന്നുള്ള രണ്ടു സെറ്റുകളും സ്വന്തമാക്കി. എന്നാൽ, നാലും അഞ്ചും സെറ്റുകളിൽ അൽകാരസിനു മുന്നിൽ ജർമൻ താരത്തിന് പിടിച്ചുനിൽക്കാനായില്ല.
ഇറ്റലിയുടെ ജാനിക് സിന്നറിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് അൽകാരസ് സെമി കടന്നത്. നാല് മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട മത്സരത്തിൽ 2-6, 6-3, 3-6, 6-4, 6-3 എന്ന സ്കോറിനായിരുന്നു അൽകാരസിന്റെ ജയം. നോർവേയുടെ കാസ്പർ റുഡിനെതിരെ 2-6, 6-2, 6-4, 6-2 എന്ന സ്കോറിനാണ് സ്വരേവ് ജയിച്ചത്. കഴിഞ്ഞ മൂന്ന് തവണയും അൽകാരസ് റോളണ്ട് ഗാരോസിൽ സെമിയിൽ കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.