‘ഇതൊരു മഹത്തായ ബഹുമതി’; ഫെഡററെ സന്ദർശിച്ച് നീരജ് ചോപ്ര

സൂറിച്: ടെന്നിസ് ഇതിഹാസം റോജർ ഫെഡററെ സന്ദർശിച്ച് ഇന്ത്യൻ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും ലോക ചാമ്പ്യനുമായ നീരജ്, സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വെച്ചാണ് സ്വിസ് താരത്തെ സന്ദർശിച്ചത്. ​ഫെഡറൽ ഒപ്പിട്ട റാക്കറ്റ് നീരജിന് സമ്മാനിച്ചപ്പോൾ തിരിച്ച് നീരജ് ഒപ്പിട്ട ഇന്ത്യൻ ജഴ്സിയാണ് ഫെഡറർക്ക് നൽകിയത്. ഇതൊരു മഹത്തായ ബഹുമതിയാണെന്ന് നീരജ് ചോപ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു. വീണ്ടും കാണാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചാണ് നീരജ് മടങ്ങിയത്.

‘കായിക ലോകത്തെ ഐകണുകളിൽ ഒരാളെ കണ്ടുമുട്ടിയത് മഹത്തായ ബഹുമതിയാണ്. അദ്ദേഹത്തിന്റെ കരിയർ ആളുകൾക്ക് എന്നും പ്രചോദനമായി തുടരുന്നു. നിങ്ങളോട് സംസാരിക്കാൻ എനിക്ക് ലഭിച്ച സമയം മഹത്തരമായിരുന്നു, നമ്മൾ വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു’ -നീരജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags:    
News Summary - 'An absolute honor'; Neeraj Chopra visits Federer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.