ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ടെന്നിസ് സിംഗ്ൾസിൽ മെഡൽസ്വപ്നം പൊലിഞ്ഞ ഇന്ത്യ പുരുഷ ഡബ്ൾസിൽ ഒരു മെഡൽ ഉറപ്പാക്കി. സകേത് മെയ്നേനിയും രാംകുമാർ രാമനാഥനും ചേർന്ന സഖ്യമാണ് സെമി പ്രവേശനത്തിലൂടെ മെഡൽ ഉറപ്പിച്ചത്. അതേസമയം പുരുഷവിഭാഗം സിംഗിൾസിൽ സുമിത് നാഗലും വനിത വിഭാഗത്തിൽ അങ്കിത റെയ്നയും ക്വാർട്ടറിൽ തോറ്റ് പുറത്തായി. 2006നുശേഷം ഇതാദ്യമാണ് സിംഗിൾസിൽ ഇന്ത്യ വെറുംെകെയോടെ മടങ്ങുന്നത്.
സിംഗിൾസിലെ തിരിച്ചടികൾക്ക് പിന്നാലെ കോർട്ടിൽ ഒത്തുചേർന്ന രണ്ടാം സീഡുകാരായ മെയ്നേനിയും രാംകുമാറും ചൈനയുടെ ഷിഷെൻ ഷാങ്ങും യിബിങ് വുയും ചേർന്ന സഖ്യത്തെ തോൽപിച്ചു. മിക്സ്ഡ് ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-റുത്ജ ബൊസാലെ സഖ്യം ക്വാർട്ടറിൽ കടന്നപ്പോൾ യൂകി ബാംബ്രി-അങ്കിത റെയ്ന സഖ്യം പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായി.
പുരുഷ സിംഗിൾസിൽ ടോപ് സീഡും ചൈനയുടെ ഒന്നാം നമ്പർ താരവുമായ ഷിഷെൻ ഷാങ് ആണ് 7-6, 1-6, 2-6 സ്കോറിന് നഗാലിനെ തോൽപിച്ചത്. വനിത വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാവായ അങ്കിത ജപ്പാന്റെ ഹരുക രജിയോടാണ് പൊരുതിത്തോറ്റത്. 6-3, 4-6, 4-6. ലോക റാങ്കിങ്ങിൽ 60 ാം നമ്പറുകാരനായ ഷാങ്ങിനോട് ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ നഗാൽ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ, ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ ഷാങ് സ്വന്തം കാണികളുടെ പ്രതീക്ഷ കാത്തു. മൂന്നു മണിക്കൂർ നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് പിടിച്ചെടുത്ത ശേഷമാണ് അങ്കിതയും കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.