ഹാങ്ചോ: മെഡലിലേക്ക് ചുവടുവെച്ച് ഇന്ത്യയുടെ സുമിത് നഗാലും അങ്കിത റെയ്നയും ഏഷ്യൻ ഗെയിംസ് ടെന്നിസ് സിംഗ്ൾസിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ പോരാട്ടത്തിൽ സുമിത് നേരിട്ടുള്ള സെറ്റുകളിൽ 7-6, 6-4 എന്ന സ്കോറിന് പൊരുതിക്കളിച്ച കസാഖ്സ്താന്റെ ബിബിത് സുഖയേവിനെ തോൽപിച്ചപ്പോൾ വനിത മത്സരത്തിൽ അങ്കിത ഹോങ്കോങ്ങിന്റെ ആദിത്യ പി. കരുണരത്നയെ എളുപ്പം മറികടന്നു.
സ്കോർ: 6-1, 6-2. ക്വാർട്ടറിൽ ഇന്ത്യയുടെ ഒന്നാംനമ്പർ താരമായ അങ്കിത ജപ്പാന്റെ ഹരുക കാജിയെ ബുധനാഴ്ച നേരിടും. നഗാലിന്റെ ക്വാർട്ടർ പോരാട്ടവും ഇന്ന് നടക്കും. സെമി ഫൈനലെത്തിയാൽ മെഡൽ ഉറപ്പാണ്.
അതേസമയം പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥനും വനിതാവിഭാഗത്തിൽ റുതുജ ബൊസാലെയും പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായി. തന്നേക്കാൾ ഉയർന്ന റാങ്കുകാരിയായ ഫിലിപ്പീൻസിന്റെ അലക്സാണ്ട്ര ഇൗലയോടാണ് റുതുജ 6-7, 2-6 എന്ന സ്കോറിന് തോറ്റത്. ഒന്നാന്തരമായി പൊരുതിയ രാം കുമാറിനെ ലോകറാങ്കിങ്ങിൽ 78 ാമനായ ജപ്പാന്റെ യുസ്കെ വതാനുകിയാണ് കീഴടക്കിയത്. സ്കോർ: 5-7, 7-6, 5-7. വനിത ഡബ്ൾസിലും റുത്ജയും കർമാൻ കൗറും ചേർന്ന സഖ്യം തായ്ലൻഡുകാരോട് തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.