ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് എ.ടി.പി ചാമ്പ്യന്‍ഷിപ് സെമിയില്‍. ജർമനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപിച്ചാണ് സെർബിയൻ താരം സെമിയിൽ പ്രവേശിച്ചത്. സ്കോര്‍: 6-3, 7-6.
സെമി ഫൈനലില്‍ യു.എസ് ഓപണ്‍ ചാമ്പ്യനായ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിെൻറ എതിരാളി. ടൂർണമെൻറിൽ തുടക്കത്തില്‍ തോല്‍വികള്‍ വഴങ്ങിയ ദ്യോകോവിച്ചിന് ഈ മത്സരം വളരെ നിര്‍ണായകമായിരുന്നു. ഏഴാം കിരീടം ലക്ഷ്യംെവച്ചിറങ്ങുന്ന ദ്യോകോ, ജയിച്ചാല്‍ മാത്രമേ സെമിയില്‍ പ്രവേശിക്കാനാകൂ എന്ന നിലയില്‍ മികച്ച കളി പുറത്തെടുത്താണ് അവസാന നാലിൽ പ്രവേശിക്കുന്നത്. മറ്റൊരു സെമി ഫൈനലില്‍ റാഫേല്‍ നദാല്‍ മെദ്വദേവിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.
നിലവില്‍ ദ്യോകോവിച്ച് ആറ് എ.ടി.പി കിരീടങ്ങള്‍ സ്വന്തമാക്കി റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.