മെൽബൺ: ആസ്ട്രേലിയൻ ഒാപൺ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയോട് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ജോക്കോവിച്ച് കുതിപ്പ് തുടർന്നത്. സ്കോര്‍: 6-3, 6-7, 7-6, 6-3. അതേസമയം, ഡബ്ൾസിൽ ഇറങ്ങിയ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ പുറത്തായി. പുരുഷ ഡബ്ള്‍സില്‍ ജപ്പാന് താരം ബെന്‍ മക്ലാക്ഹ്ലനോടൊപ്പം കൈകോര്‍ത്ത ബൊപ്പണ്ണ സൗത്ത് കൊറിയന്‍ സഖ്യമായ ജി സങ് നാം- മിന്ക്യു സോങ് താരങ്ങളോട് തോറ്റാണ് പുറത്തായത്. സ്കോര്‍: 4-6, 6-7.
പുരുഷന്മാരിൽ വമ്പന്മാരായ ഡൊമിനിക്ക് തീം, അലക്സാണ്ടർ സ്വരവ്, ഡെന്നിസ് ഷാപ്പലോവ്, നിക് കിർഗിയോസ്, വനിതകളിൽ സിമോണ ഹാലപ്പ്, നവോമി ഒസാക്ക, സെറീന വില്ല്യംസ് എന്നിവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം, വീനസ് വില്ല്യംസ് അട്ടിമറിയിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.