മെല്‍ബണ്‍: ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗ്ൾസ് കലാശപ്പോരിൽ നൊവാക് ദ്യോകോവിചും ഡാനിയൽ മെദ്വദെവും നേർക്കുനേർ ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമി പോരാട്ടത്തിൽ, സൂപ്പർ താരം റാേഫൽ നദാലിനെ അട്ടിമറിച്ച് കുതിച്ച ഗ്രീസിെൻറ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണ് ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനല്‍ പോരാട്ടത്തിന് റഷ്യൻ താരം ഡാനില്‍ മെദ്വദെവ് ട്വിക്കറ്റ് എടുത്തത്. അനായാസമായി കളിച്ച റഷ്യൻ താരം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കളി ജയിച്ചത്. സ്കോര്‍: 6-4, 6-2, 7-5. ഒമ്പതാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് നേരത്തെതന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.
ബ്രാഡി x ഒസാക ഫൈനൽ ഇന്ന്
വനിത സിംഗ്ൾസ് കലാശപ്പോരിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയും ജപ്പാെൻറ നവോമി ഒസാകയും ശനിയാഴ്ച ഏറ്റുമുട്ടും. മിക്സ്ഡ് ഡബ്ൾസ് ചാമ്പ്യന്മാരെയും ഇന്നറിയാം.
മെർടൻസ്-–സബലങ്ക സഖ്യത്തിന് ഡബ്ൾസ് കിരീടം
വനിത ഡബ്ൾസ് കിരീടം എലൈസ് മെർടൻസ്-അരിന സെബലങ്ക സഖ്യത്തിന്. വെള്ളിയാഴ്ച നടന്ന പോരാട്ടത്തിൽ ചെക്റിപ്പബ്ലിക് ജോടികളായ ബാർബൊറ ക്രെജ്സികോവ-കറ്റേറിന സിനിയകോവ സഖ്യത്തെ 6-2, 6-3 സ്കോറിനാണ് തോൽപിച്ചത്. ബെൽജിയം-പോർചുഗീസ് ജോടികളായ മെർടൻസ്-സെബലങ്ക സഖ്യത്തിെൻറ രണ്ടാം ഗ്രാൻറ്സ്ലാം കിരീടമാണിത്. 2018ലെ വിംബ്ൾഡൺ, ഫ്രഞ്ച് ഓപൺ ജേതാക്കളായ ബാർബൊറ ക്രെജ്സികോവ-കറ്റേറിന സിനിയകോവ സഖ്യത്തിന് എതിരാളികൾക്കെതിരെ ഒരു നിമിഷവും തിരിച്ചുവരാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.