ആസ്ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിൽ

മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബ്ൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയൻ താം മാത്യു എബ്ഡനും മൂന്നാം റൗണ്ടിൽ കടന്നു.

ആസ്ട്രേലിയൻ ജോഡികളായ ജോൺ മിൽമാൻ-എഡ്വേർഡ് വിന്‍റർ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ 6-2, 6-4 എന്ന സ്കോറിനായിരുന്നു ജയം. മത്സരത്തിൽ ഉടനീളം 43കാരനായ ബൊപ്പണ്ണയുടെയും എബ്ഡന്‍റെയും ആധിപത്യമായിരുന്നു.

മൂന്നാം റൗണ്ടിൽ 14ാം സീഡ് ഡച്ച്-ക്രൊയേഷ്യൻ സഖ്യമായ വെസ്ലി കൂൽഹോഫ്, നികോള മെക്ടിക് എന്നിവരെ നേരിടും. നേരത്തെ, ജെയിംസ് ഡക്ക്വർത്ത്-മാർക് പോൾമാൻസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ സഖ്യം രണ്ടാം റൗണ്ടിൽ കടന്നത്.

Tags:    
News Summary - Australian Open 2024: Rohan Bopanna And Matthew Ebden Progress To 3rd Round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.