ആസ്ട്രേലിയൻ ഓപ്പൺ: ഡാനിയേൽ കോളിൻസ് സെമി ഫൈനലിൽ

മെൽബൺ: അമേരിക്കയുടെ ഡാനിയേൽ കോളിൻസ് ആസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ. കരിയറിൽ ഇത് രണ്ടാം തവണയാണ് കോളിൻസ് ആസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്.

ഫ്രാൻസി​െൻറ അലിസെ കോർനെറ്റിനെ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് താരത്തിന്റെ സെമി പ്രവേശനം. ആവേശകരമായ പോരാട്ടത്തിൽ കോളിൻസ് 7-5, 6-1 എന്ന സ്കോറിനാണ് മത്സരം കീഴടക്കിയത്.

സെമിയിലെത്തുന്ന രണ്ടാമത്തെ അമേരിക്കക്കാരിയായഡാനിയേൽ കോളിൻസ് പോളണ്ടിന്റെ ഇഗാ സ്വിറ്റെക്കിനെയാകും സെമിയിൽ നേരിടുക.






Tags:    
News Summary - Australian Open: Danielle Collins to play Iga Swiatek in Melbourne semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.