മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിന്റെ പുരുഷ സിംഗ്ൾസ് ഫൈനലിൽ സെർബിയയുടെ നൊവാക് ദ്യോകോവിച്ചും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. വനിതകളിൽ ബെലറൂസിന്റെ അറീന സബലെങ്കയും കസാഖ്സ്താന്റെ എലേന റ്യബാകിനയും തമ്മിലാണ് മത്സരം. അമേരിക്കയുടെ ടോമി പോളിനെയാണ് പുരുഷ സെമിയിൽ ദ്യോകോവിച് തോൽപിച്ചത്. സ്കോർ 7-5, 6-1, 6-2.
ആസ്ട്രേലിയൻ ഓപണിൽ പത്താം കിരീടമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജയിച്ചാൽ റാഫേൽ നദാലിന്റെ 22 ഗ്രാൻഡ്സ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്തും. ഈ മത്സരത്തിലെ വിജയി ലോക ഒന്നാം നമ്പർ സ്ഥാനത്തുമെത്തും.
ആദ്യ ഗ്രാൻഡ്സ്ലാം കിരീടം തേടുന്ന സിറ്റ്സിപാസ് സെമിയിൽ റഷ്യയുടെ കരെൻ ഖചാനോവിനെ 7-6, 6-4, 6-7, 6-3 എന്ന സ്കോറിനാണ് കീഴടക്കിയത്.
വനിതകളിൽ പോളണ്ടിന്റെ മഗ്ദ ലിനറ്റിനെ മറികടന്നാണ് സബലെങ്ക ഫൈനലിലെത്തിയത്. സ്കോർ: 7-6, 6-2. വിംബ്ൾഡൺ ജേത്രിയായ റ്യബാകിന 7-6, 6-3 എന്ന സ്കോറിന് ബെലറൂസിന്റെ വിക്ടോറിയ അസരങ്കയെ തോൽപിച്ചാണ് ഇന്ന് നടക്കുന്ന കലാശക്കളിക്ക് അർഹയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.