സിഡ്നി: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് വനിത വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരം അരയ്ന സബലെങ്ക ഫൈനലിൽ. വാശിയേറിയ സെമി പോരാട്ടത്തിൽ അമേരിക്കക്കാരിയായ നാലാം സീഡ് കൊകൊ ഗൗഫിനെ ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് ബെലറൂസ് താരത്തിന്റെ ഫൈനൽ പ്രവേശം. സ്കോർ: 7-6 (7/2), 6-4.
കഴിഞ്ഞ വർഷം യു.എസ് ഓപൺ ഫൈനലിൽ ഗൗഫിനോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി സബലെങ്കയുടെ ജയം. ഫൈനൽ പ്രവേശത്തോടെ സറീന വില്യംസിന് ശേഷം തുടർച്ചയായ രണ്ടു വർഷം ആസ്ട്രേലിയൻ ഓപൺ ഫൈനലിലെത്തുന്ന താരമെന്ന നേട്ടവും 25കാരി സ്വന്തമാക്കി. 2016, 2017 വർഷങ്ങളിലാണ് സറീന തുടർച്ചയായി ഫൈനലിലെത്തിയത്.
ഫൈനലിൽ ചൈനക്കാരിയായ 12ാം സീഡ് സെങ് ക്വിൻവേൻ ആണ് എതിരാളി. യുക്രെയിൽനിന്നുള്ള ഡയാന യാസ്ത്രേംസ്കയെ 6-4, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് 21കാരി ആദ്യ ഗ്രാന്റ്സ്ലാം ഫൈനലിന് യോഗ്യത നേടിയത്. ലി നാക്ക് ശേഷം ആസ്ട്രേലിയൻ ഓപൺ കിരീടം നേടുന്ന രണ്ടാമത്തെ ചൈനക്കാരിയാകാനുള്ള ഒരുക്കത്തിലാണ് സെങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.