ആസ്ട്രേലിയൻ ഓപൺ: സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലിൽ

മെല്‍ബണ്‍: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിയിൽ മൂന്നാം സീഡും രണ്ട് തവണ വിംബിൾഡൺ ജേതാക്കളുമായ നീൽ സ്കൂപ്സ്കി-ക്രാവ്സ്കിച്ച് സഖ്യത്തെയാണ് സീഡില്ലാത്ത ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. സ്കോര്‍: 7-6, 6-7, 10-6. മത്സരം ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടു.

അടുത്ത മാസം നടക്കുന്ന ദുബൈ ഓപണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണിത്. ഏരിയൽ ബെഹാർ മകോറ്റോ നിനോമിയ സഖ്യത്തെ തോൽപിച്ച് ക്വാർട്ടറിൽ കടന്ന ഇന്ത്യൻ സഖ്യം വാക്കോവറുമായാണ് സെമിയിലെത്തിയത്.

2009ൽ മഹേഷ് ഭൂപതിയുമായി ചേർന്ന് സാനിയ ആസ്ട്രേലിയൻ ഓപൺ മിക്സഡ് കിരീടം നേടിയിട്ടുണ്ട്. 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിത ഡബിൾസിലും സാനിയ ജേതാവായിരുന്നു. ആകെ ആറ് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് സാനിയയുടെ അക്കൗണ്ടിലുള്ളത്. ഇതിൽ മൂന്നെണ്ണം മിക്സഡ് ഡബിൾസിലും മൂന്നെണ്ണം ഡബിൾസിലുമാണ്.

Tags:    
News Summary - Australian Open: Sania - Bopanna in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.