ആസ്ട്രേലിയൻ ഓപൺ: സിറ്റ്സിപാസും അസരെങ്കയും സെമിയിൽ; സാനിയ-ബൊപ്പണ്ണ സഖ്യവും സെമിയിൽ

മെൽബൺ: ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്സിപാസും റഷ്യയുടെ കരേൺ ഖചാനോവും ആസ്ട്രേലിയൻ ഓപൺ ടെന്നിസിന്റെ പുരുഷ വിഭാഗം സെമി ഫൈനലിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി ലെചെക്കയെ 6-3, 7-6, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് സിറ്റ്സിപാസ് അവസാന നാലിലെത്തിയത്.

യു.എസിന്റെ യുവതാരം സെബാസ്റ്റ്യൻ കോർഡയെ മറികടന്നാണ് ഖചാനോവ് സെമിയിലെത്തിയത്. രണ്ട് സെറ്റുകൾക്ക് പിന്നിലായിരിക്കേ മൂന്നാം സെറ്റിൽ വിരലിന് പരിക്കേറ്റതിനാൽ കോർഡ കളി മതിയാക്കുകയായിരുന്നു. സ്കോർ: 7-6, 6-3, 3-0. വനിതകളിൽ ബെലറൂസിന്റെ വിക്ടോറിയ അസരെങ്ക പത്തുവർഷത്തിനുശേഷം സെമിയിലിടം നേടി. യു.എസിന്റെ മൂന്നാം സീഡ് ജെസീക്ക പെഗുലയെ 6-4, 6-1 സ്കോറിനാണ് അസരെങ്ക തോൽപിച്ചത്.

വിംബിൾഡൺ ജേത്രിയും കസാഖ്സ്താൻ താരവുമായ എലേന റൈബാക്കിനയും സെമി കണ്ടു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയെയാണ് ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. 6-2, 6-4.

മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ ജോടി സെമിയിലെത്തി. യെലേന ഒസ്റ്റാപെങ്കോ-ഡേവിഡ് ഹെർണാണ്ടസ് സഖ്യത്തിനെതിരെ ഇന്ത്യൻ സഖ്യത്തിന് വാക്കോവർ ലഭിക്കുകയായിരുന്നു. പുരുഷ ഡബ്ൾസിൽ ബൊപ്പണ്ണ ആദ്യ റൗണ്ടിലും വനിത ഡബ്ൾസിൽ സാനിയ രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.

Tags:    
News Summary - Australian Open: Sania-Bopanna in the semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.