മെൽബൺ: 14 ദിവസം നീണ്ട ക്വാറൻറീൻ വാസം, കോവിഡിന് പിടികൊടുക്കാതെ കരുതലോടെയുള്ള പരിശീലനവും സന്നാഹ മത്സരങ്ങളും... സമാനതകളില്ലാത്ത അതിജീവന പോരാട്ടവുമായി ടെന്നിസ് ലോകം വീണ്ടും കോർട്ടിലിറങ്ങുകയാണ്. പുതുവർഷത്തിലെ ആദ്യ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പായ ആസ്ട്രേലിയൻ ഓപണിന് നാളെ തുടക്കം.
സന്നാഹമത്സരങ്ങൾക്കിടെ ഒഫിഷ്യലുകൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുകയും കളിക്കാർ ഉൾപ്പെടെ പലരും ക്വാറൻറീനിൽ ആവുകയും ചെയ്ത നാടകീയതകളെയും മറികടന്നാണ് മെൽബൺ പാർക് ഗ്ലാമർ പോരാട്ടത്തെ വരവേൽക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച 5.30ഓടെ പോരാട്ടങ്ങൾക്ക് തുടക്കമാവും.
കളി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ആശങ്കകൾക്ക് ഒട്ടും കുറവില്ല. കളിക്കാർ ക്വാറൻറീനിൽ കഴിഞ്ഞ ഹോട്ടലിലെ ജീവനക്കാരന് പോസിറ്റിവായതിനെ തുടർന്ന് 160 കളിക്കാർ ഉൾപ്പെടെ 507 പേരാണ് വീണ്ടും ഐസൊലേഷനിലായത്.
വ്യാഴാഴ്ചയോടെ എല്ലാവരും പരിശോധന കഴിഞ്ഞ് മോചിതരായെങ്കിലും കളിക്കാർക്കും മറ്റും ഇത് കടുത്ത സമ്മർദമാണ് സൃഷ്ടിച്ചത്.
സന്നാഹമത്സരത്തിെൻറ അവസാന ഘട്ടത്തിൽനിന്ന് നവോമി ഒസാക, വിക്ടോറിയ അസരെങ്ക, സെറീന വില്യംസ് എന്നിവരുടെ പിന്മാറ്റവും ആരാധകർക്കിടയിൽ ആശങ്കയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.