ടെന്നിസ് മിക്സഡ് ഡബിൾസിൽ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വർണം

ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യത്തിന് സ്വർണം. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലിയാങ് എൻ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെ ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ 2-6, 6-3, 10-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ചത്തെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിങ്-ദിവ്യ തഡിഗോൾ സഖ്യം ഇന്ന് വെള്ളി നേടിയിരുന്നു.

ടെന്നിസ് മിക്സഡ് ഡബിൾസ് സെമിയിൽ ചൈനീസ് തായ്പേയിയുടെ സു യു സിയൂ-ചാന്‍ ഹാവോ ചിങ് സഖ്യത്തെ 6-1, 3-6, 10-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യന്‍ സഖ്യം ഫൈനലിലേക്ക് മുന്നേറിയിരുന്നത്. 

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളി നേടിയിരുന്നു. സ്വർണ പ്രതീക്ഷയുമായി ഇറങ്ങിയ ടീം ഫൈനലിൽ ചൈനീസ് തായ്പേയുടെ ജേസൻ-സ്യൂ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുകയായിരുന്നു. സ്കോർ: 6-4, 6-4.

നിലവിൽ ഒമ്പത് സ്വർണവും 13 വീതം വെള്ളിയും വെങ്കലവും അടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 35 ആയി. ഇതിൽ 19ഉം നേടിയത് ഷൂട്ടിങ്ങിലാണ്. ഗെയിംസിൽ ഇന്ന് ഭാരദ്വോഹനത്തിൽ മീരഭായ് ചാനു, ബോക്സർ ലവ്‍ലിന തുടങ്ങിയവർ സ്വർണ പ്രതീക്ഷയോടെ ഇറങ്ങുന്നുണ്ട്. ഹോക്കിയിലെ പൂൾ എ മത്സരത്തിൽ പാകിസ്താനുമായി ഇന്ത്യക്ക് മത്സരമുണ്ട്. പുരുഷ ബാഡ്മിന്റണിൽ ഇന്ത്യൻ ടീം ഇന്ന് സെമിഫൈനലിനിറങ്ങും.

Tags:    
News Summary - Bopanna-Rutuja Bhosale win gold in tennis mixed doubles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.