പാരിസ്: പാരിസ് ഓപണിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റക് സെമി ഫൈനലിൽ മൂന്നാം സീഡായ അമേരിക്കയുടെ കൊകോ ഗോഫിനെ നേരിടും. കടുത്ത പോരാട്ടം കണ്ട ക്വാർട്ടർ ഫൈനലിൽ തുനീഷ്യയുടെ ഉൻസ് ജബ്യൂറിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് ഗോഫ് അവസാന നാലിലെത്തിയത്. സ്കോർ 4-6 6-2 6-3.
ഒരിക്കലൂടെ തന്റെ ക്ലാസും കരുത്തും പുറത്തെടുത്ത നിലവിലെ ചാമ്പ്യൻ ഇഗ അഞ്ചാം സീഡായ ചെക് താരം മാർക്കറ്റ വോണ്ടറൂസോവയെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തി. സ്കോർ 6-0 6-2. എതിരാളികൾക്കു മേൽ ക്ലിനിക്കൽ പ്രകടനവുമായി തകർത്തുകളിക്കുന്ന ഇഗ പ്രീക്വാർട്ടറിൽ അനസ്താസ്യ പൊടപോവയെ 6-0 6-0ത്തിനായിരുന്നു തകർത്തത്.
പുരുഷ വിഭാഗത്തിൽ കഴിഞ്ഞ ദിവസം നൊവാക് ദ്യോകോവിച് അർജന്റീനയുടെ 23ാം സീഡ് ഫ്രാൻസിസ്കോ സെറുണ്ടോളോയെ കടന്ന് ക്വാർട്ടറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.