വിംബ്ൾഡണിൽ ചാമ്പ്യന് നേരത്തേ മടക്കം; വോണ്ട്രൂസോവയെ ഞെട്ടിച്ച് ജെസിക്ക

ലണ്ടൻ: വിംബ്ൾഡണിൽ നിലവിലെ വനിത ചാമ്പ്യൻ മാർക്കറ്റ വോണ്ട്രൂസോവക്ക് ആദ്യ റൗണ്ടിൽ തോൽവിയോടെ മടക്കം. നേരത്തേ സ്റ്റെഫിഗ്രാഫ് സ്വന്തം പേരിൽ ഒറ്റക്ക് സൂക്ഷിച്ച മോശം റെക്കോഡിൽ ഇനി വോണ്ട്രൂസോവയും. സ്പെയിനിന്റെ ജെസിക്ക ബൂസാസ് മനീറോ ആണ് നേരിട്ടുള്ള സെറ്റുകളിൽ ചെക് താരത്തെ തകർത്തുവിട്ടത്. സ്കോർ 6-4, 6-2. സീഡില്ലാ താരമായെത്തി തുനീഷ്യയുടെ ഉൻസ് ജാബിറിനെ വീഴ്ത്തിയായിരുന്നു കഴിഞ്ഞ വർഷം വോണ്ട്രൂസോവ കിരീടമണിഞ്ഞത്.

മറ്റു മത്സരങ്ങളിൽ അലക്സാണ്ടർ സ്വരേവ്, നവോമി ഒസാക്ക, കൊക്കോ ഗോഫ് എന്നിവരും ജയിച്ചു. നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയായിരുന്നു ഒസാക്കയുടെ ജയം. ഡയാന പാരിയെ 6-1, 1-6, 6-4നാണ് ഒസാക്ക വീഴ്ത്തിയതെങ്കിൽ ഗോഫ് നേരിട്ടുള്ള സെറ്റുകളിൽ കരോലിൻ ഡോൾഹൈഡിനെ വീഴ്ത്തി. പരിക്കുമാറി തിരിച്ചെത്തിയ റഡുകാനുവും രണ്ടാം റൗണ്ടിലെത്തി. റെനറ്റ സരസുവയെ 7-6 (0), 6-3നാണ് അവർ മറികടന്നത്. പുരുഷന്മാരിൽ അലക്സാണ്ടർ സ്വരേവ് ഏകപക്ഷീയമായ കളിയിൽ റോബർട്ടോ ബയേനയെ മറികടന്നു. സ്കോർ 2-6 4-6 2-6.

Tags:    
News Summary - Defending champion Vondrousova in shock first-round exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.