പാരിസ്: ഫ്രഞ്ച് ഓപൺ വനിത വിഭാഗത്തിൽ പ്രമുഖർക്ക് തുടക്കം പാളിയപ്പോൾ അതിവേഗ ജയങ്ങളുമായി പുരുഷ വിഭാഗത്തിൽ നൊവാക് ദ്യോകോവിച്ചും ഗ്രിഗർവിമിത്രോവും. കഴിഞ്ഞ ദിവസം സെറീന വില്യംസ് പരിക്കേറ്റ് മടങ്ങിയതോടെ അമേരിക്കൻ പ്രതീക്ഷയായിരുന്ന കൗമാര താരം കൊക്കോ ഗോഫ് രണ്ടാം റൗണ്ടിൽ ഇറ്റലിയുടെ മാർട്ടിന ട്രെവിസാനോട് തോറ്റുപുറത്തായി.
സ്കോർ 4-6, 6-2, 7-5. ആദ്യ സെറ്റിൽ മികച്ച പ്രകടനവുമായി കളംനിറഞ്ഞ 16കാരി തുടർന്നുള്ള സെറ്റുകളിൽ കളി മറന്നതോടെ എതിരാളി ജയിച്ചുകയറുകയായിരുന്നു. അമേരിക്കയുടെ മറ്റൊരു കൗമാര താരം അമാൻഡ അനിസിമോവ നേരത്തെ മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.. റൊളാങ് ഗാരോയിൽ രണ്ടാം സീഡ് കരോലിന പ്ലിസ്കോവയുടെ വീഴ്ചയും ശ്രദ്ധിക്കപ്പെട്ടു. മുൻ ഫ്രഞ്ച് ഓപൺ ചാമ്പ്യൻ യെലേന ഒസ്റ്റപെങ്കോയാണ് ഏകപക്ഷീയമായ സെറ്റുകൾക്ക് (6-4 6-2) എതിരാളിയെ വീഴ്ത്തിയത്.
പുരുഷ വിഭാഗത്തിൽ എതിരാളികളെ ഒന്നു പൊരുതാൻപോലും അനുവദിക്കാതെയായിരുന്നു ലോക ഒന്നാം നമ്പർ താരം ദ്യോകോവിച്ചിെൻറയും ദിമിത്രോവിെൻറയും വിജയം. ലിത്വാനിയൻ താരം ബെറൻകിസായിരുന്നു ദ്യോകോവിച്ചിെൻറ എതിരാളി. സ്കോർ 6-1, 6-2, 6-2. ദിമിത്രോവ് െസ്ലവാക് താരം ആൻഡ്രിജ് മാർട്ടിനെ 6-4, 7-6, 6-1നും പരാജയപ്പെടുത്തി. കാരിനോ ബസ്റ്റയും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.