മെൽബൺ: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച് ആസ്ട്രേലിയൻ ഒാപൺ പുരുഷ ചാമ്പ്യൻ. കലാശപ്പോരിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ അനായാസം കീഴടക്കിയാണ് തുടർച്ചയായ മൂന്നാം തവണയും ആസ്ട്രേലിയൻ ഒാപണിൽ സെർബിയൻ താരം മുത്തമിട്ടത്. അട്ടിമറിയുമായി ടൂർണമെൻറിൽ കുതിച്ച മെദ്വദേവിനെ ഒരു സെറ്റിലും തിരിച്ചുവരാൻ അനുവദിക്കാതെ 7-5, 6-2, 6-2 സ്കോറിനാണ് ലോക ഒന്നാം നമ്പർ താരം തകർത്തുവിട്ടത്. ആസ്ട്രേലിയൻ ഓപണിൽ ദ്യോകോയുടെ ഒമ്പതാം കിരീടമാണിത്. ടൂർണമെൻറിൽ വിടാതെ പിന്തുടർന്ന പരിക്കിനെ നിശ്ചയദാർഢ്യം െകാണ്ട് മറികടന്നാണ് ഇതിഹാസ താരത്തിെൻറ ജൈത്രയാത്ര.
ഇതോടെ മുപ്പത്തിമൂന്നുകാരനായ ദ്യോകോവിച്ചിെൻറ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 18 ആയി. 20 ഗ്രാൻഡ്സ്ലാമുകൾ നേടിയ റോജർ ഫെഡററും റാഫേൽ നദാലുമാണ് സെർബിയൻ താരത്തിനു മുന്നിലുള്ള ഇതിഹാസങ്ങൾ.
കിരീടനേട്ടത്തിനുള്ള സമ്മാനമായി ജോക്കോവിച്ചിനു ലഭിക്കുക 27.50 ലക്ഷം ആസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 15.70 കോടി രൂപ). പുരുഷ, വനിത ചാമ്പ്യൻമാർക്ക് ഒരേ സമ്മാനത്തുകയാണ്.
ആസ്ട്രേലിയൻ ഓപണിൽ ഒമ്പതാം കിരീട നേട്ടത്തോടെ ആകെ എണ്ണത്തിൽ ദ്യോകോവിച്ച് തെൻറ തന്നെ റെക്കോഡ് പുതുക്കുകയും ചെയ്തു. ഇവിടെ കലാശപ്പോരിൽ തോറ്റിട്ടില്ലെന്ന റെക്കോഡും നിലനിർത്തി.
കന്നി ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ മെദ്വദേവിനെ തീർത്തും നിഷ്പ്രഭനാക്കിയ പ്രകടനമായിരുന്നു സെർബിയൻ താരത്തിേൻറത്. 2019 യു.എസ് ഓപൺ ഫൈനലിൽ റാഫേൽ നദാലിനോടു തോറ്റ മെദ്വദേവ്, ഗ്രാൻസ്ലാം ഫൈനലിൽ തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്.
ഇക്കുറി സെമി പോരാട്ടത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണു 25കാരനായ മെദ്വദേവ് ഫൈനലിലെത്തിയത്.
7-5ന് അവസാനിച്ച ആദ്യ സെറ്റിൽ റഷ്യൻ താരം ചെറുത്തു നിന്നെങ്കിലും അടുത്ത രണ്ടു സെറ്റിലും ദ്യോകോവിച് തെൻറ കളിമികവ് മുഴുവനായി പുറത്തെടുത്തു. ഒടുവിൽ, ഇതിഹാസ താരത്തിെൻറ പരിചയ സമ്പത്തിനു മുന്നിൽ മെദ്വദേവ് റാക്കറ്റ് വെച്ച് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.