സൂറിച്ച്: വാക്സിനേഷൻ എടുക്കുന്നത് വ്യക്തിപരമായ തീരുമാനമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സ്വിസ് വാച്ച് കമ്പനി ഉടമയും ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിന്‍റെ സ്പോൺസറുമായ ഹബ്ലോട്ട് റോയിട്ടേഴ്സിനോട് പറഞ്ഞു. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനായി മെല്‍ബണിലെത്തിയ ദ്യോക്കോയെ വാക്സിനെടുക്കാത്തതിന്‍റെ പേരിൽ അധികൃതർ വിസ റദ്ദാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഹബ്ലോട്ട് സി.ഇ.ഒ റിക്കാർഡോയുടെ പരാമർശം.
''വാക്സിനെടുക്കുന്നതൊക്കെ ഓരോരുത്തരുടെ സ്വകാര്യതയാണ്. നമ്മളൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ മാനിക്കണം, ഓരോരുത്തർക്കും കാര്യങ്ങൾ തീരുമാനിക്കാനും എതിർക്കാനുമുളള അവകാശമുണ്ട്'' -റിക്കാർഡോ പറഞ്ഞു.
വിക്ടോറിയ സംസ്ഥാന സര്‍ക്കാരും ടെന്നീസ് ആസ്‌ട്രേലിയയും വാക്‌സിന്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ദ്യോക്കോവിച്ച് ആസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ആസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് താരത്തിന്‍റെ വാക്‌സിന്‍ ഇളവ് നിഷേധിക്കുകയും വിസ റദ്ദാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ദ്യോക്കോ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിസ പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.