ഫെഡററുടെ റെക്കോഡ് മറികടന്ന് ദ്യോകോവിച്ച്; ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരം

ലോക ടെന്നിസിലെ ഇതിഹാസ താരങ്ങളിലൊരാളായ റോജർ ഫെഡററുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്ന് നൊവാക് ദ്യോകോവിച്. എ.ടി.പി റാങ്കിങ്ങിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം സ്ഥാനക്കാരനെന്ന നേട്ടമാണ് സെർബിയൻ ഇതിഹാസതാരം സ്വന്തമാക്കിയത്. 36 വയസ്സും 321 ദിവസവും പ്രായമുള്ളപ്പോഴാണ് ദ്യോകോ ഒന്നാം റാങ്കും റെക്കോഡും പിടിച്ചത്. ഏറ്റവും കൂടുതൽ ആഴ്ച ഒന്നാം റാങ്ക് കൈവശം വെച്ച താരമെന്ന റെക്കോഡും നേരത്തെ ഫെഡററെ മറികടന്ന് ദ്യോകോവിച് സ്വന്തമാക്കിയിരുന്നു. ഫെഡറർ 310 ആഴ്ച ഒന്നാം റാങ്ക് പിടിച്ചടക്കിയപ്പോൾ ദ്യോകോവിച് 419 ആഴ്ചയാണ് ആ സ്ഥാനത്തിരുന്നത്.

2011 ജൂലൈ നാലിനാണ് ദ്യോകോവിച് ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്. കളത്തിൽ ഫെഡററെയും റഫേൽ നദാലിനെയും പോലുള്ള പ്രധാന എതിരാളികളുള്ളപ്പോഴായിരുന്നു ഈ നേട്ടം. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടത്തിന്റെ (24) റെക്കോഡും നിലവിൽ ദ്യോകോവിച്ചിന്റെ പേരിലാണ്.  

Tags:    
News Summary - Djokovic surpasses Federer's record; The oldest No. 1 player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.