പാരിസ്: യു.എസ് ഓപൺ ജേതാവായ ഡൊമിനിക് തീം ഫ്രഞ്ച് ഓപണിൽ കൂടി മുത്തമിട്ട് ഡബിൾ തികക്കാനുള്ള തിരക്കിലാണ്. ഇതിനിടെ റൊളാൻഡ് ഗാരോസിൽ ടെന്നിസ് ബാളിൽ തെൻറ ഫുട്ബാൾ വൈഭവം വെളിവാക്കിയ ഓസ്ട്രിയക്കാരനെ അഭിനന്ദിക്കുകയാണ് ആരാധകർ.
വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റനെതിരായ മത്സരത്തിനിടെയായിരുന്നു തീം ഫുട്ബാൾ സ്കിൽ പുറത്തെടുത്തത്.
നിർണായകമായ അഞ്ചാം സെറ്റിൽ മത്സരഗതി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന രീതിയിൽ തുടരുന്ന വേളയിലായിരുന്നു ടെന്നിസ് ബാൾ കൊണ്ട് തീമിെൻറ ഇന്ദ്രജാലം. എന്നാൽ ഇക്കുറി റാക്കറ്റ് കൊണ്ടായിരുന്നില്ല മറിച്ച് തെൻറ കാലുകളായിരുന്നു 27കാരെൻറ ആയുധം.
തീമിെൻറ ഔട്ടായ ഫോർഹാൻഡ് ഷോട്ട് ഗാസ്റ്റൺ തിരിച്ചുവിട്ടതാണ് തീമിെൻറ കാലിൽ പതിച്ചത്. ഒട്ടും താമസിക്കാതെ തെൻറ കാലിൽ ഏറ്റുവാങ്ങിയ പന്ത് കൊണ്ട് ജിഗ്ഗ്ളിങ് നടത്തിയ ശേഷം തീം പന്ത് കൈക്കലാക്കുകയായിരുന്നു. മത്സരശേഷം തീം തന്നെ ഇതിെൻറ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
ലോകറാങ്കിങ്ങിൽ 239ാം റാങ്കുകാരനായ ഗാസ്റ്റനെതിരെ അഞ്ച് സെറ്റ് നീണ്ട േപാരാട്ടത്തിൽ വിയർത്ത് ജയിച്ചാണ് മൂന്നാം സീഡായ തീം ഫ്രഞ്ച് ഓപൺ ക്വാർട്ടറിൽ കടന്നത്. സ്കോർ: 6-4, 6-4, 5-7,3-6, 6-3. അർജൻറീന താരം ഡീഗോ ഷ്വാർട്സ്മാനാണ് ക്വാർട്ടറിൽ തീമിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.