ലണ്ടൻ: കോവിഡ് പിടിച്ചും അല്ലാതെയും താരങ്ങൾ പിൻവാങ്ങി നിറംമങ്ങിയ വിംബിൾഡണിൽ പരിക്കുവലച്ച് മത്സരങ്ങൾ. ഒന്നാം റൗണ്ടിൽ സെറീന വില്യംസ് ഉൾപെടെ രണ്ടുപേരാണ് പരിക്കേറ്റ് മണിക്കുറുകളുടെ വ്യത്യാസത്തിൽ മടങ്ങിയത്.
രണ്ട് സെറ്റ് നേടി ബഹുദൂരം മുന്നിൽനിൽക്കെ പരിക്കേറ്റ് എതിരാളി മടങ്ങിയപ്പോൾ വിംബിൾഡൺ ഒന്നാം റൗണ്ടിൽ അട്ടിമറിയിൽനിന്ന് രക്ഷപ്പെട്ട് ഫെഡ് എക്സ്പ്രസ്. എട്ടുതവണ വിംബിൾഡൺ ജേതാവായ ആറാം സീഡായ ഫെഡറർ ലോക റാങ്കിങ്ങിൽ 41ാമനായ അഡ്രിയൻ മന്നാറിനോക്കെതിരെ 6-4 6-7 (3-7) 3-6 4-2ന് നിൽക്കുേമ്പാഴാണ് കാൽമുട്ടിന് പരിക്കേറ്റ് മന്നാറിനോ മടങ്ങിയത്. മുടന്തി കോർട്ടിൽനിന്ന് പിൻവാങ്ങുേമ്പാൾ വിംബിൾഡൺ സെൻറർ കോർട്ടിലെ കാണികൾ എഴുന്നേറ്റുനിന്നാണ് യാത്രയാക്കിയത്.
ആദ്യ സെറ്റ് ഫെഡറർക്ക് മുന്നിൽ കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ പിടിച്ച മന്നാറിനോക്കെതിരെ അടുത്ത സെറ്റിൽ നേരിയ മേൽക്കൈ ഫെഡറർ നേടിയിരുന്നു. എന്നാൽ, ഒന്നര വർഷത്തോളമായി കാൽമുട്ടിന് പരിക്ക് വലക്കുന്ന ഫെഡറർക്ക് മുന്നോട്ടുപോക്ക് പ്രയാസമാകുന്നിടത്താണ് എതിരാളി മടങ്ങിയത്.
20 തവണ ഗ്രാൻറ്സ്ലാം ജേതാവായ സ്വിസ് താരത്തിന് രണ്ടാം റൗണ്ടിൽ ഫ്രഞ്ച് താരം റിച്ചാഡ് ഗാസ്കറ്റ് ആണ് എതിരാളി.
സമാനമായ സംഭവത്തിൽ അല്യക്സാന്ദ്ര സസ്നോവിച്ചുമായി കളി അഞ്ചാം സെറ്റിൽനിൽക്കെ യു.എസ് താരം സെറീന വില്യംസാണ് വീണുപരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.