ഇന്ത്യൻ വെൽസ് ഓപൺ ടെന്നിസ് ടൂർണമെന്റിൽ 24 തവണ ഗ്രാന്റ്സ്ലാം ജേതാവായ നൊവാക് ദ്യോകോവിച്ചിന് നാണംകെട്ട തോൽവി. ലോക റാങ്കിങ്ങിൽ 123ാം സ്ഥാനക്കാരനായ ഇറ്റലിയിൽനിന്നുള്ള 20കാരൻ ലൂക്ക നാർഡിയോടാണ് 6-4, 3-6, 6-3 എന്ന സ്കോറിന് സെർബിയക്കാരൻ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ എ.ടി.പി മാസ്റ്റേഴ്സ് 1000, ഗ്രാൻഡ്സ്ലാം ലെവലിൽ ദ്യോകോവിച്ചിനെ തോൽപിക്കുന്ന ഏറ്റവും താഴ്ന്ന റാങ്കിലുള്ള താരമായി നാർഡി.
20 വയസ്സ് മാത്രമുള്ള ഞാൻ നൊവാകിനെ തോൽപിച്ചത് ഒരു അദ്ഭുതമായി കാണുന്നെന്ന് നാർഡി പ്രതികരിച്ചു. യോഗ്യത റൗണ്ടിൽ തോറ്റിരുന്ന നാർഡിക്ക് മറ്റൊരു താരം പിന്മാറിയതോടെയാണ് ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ചത്. പ്രീ-ക്വാർട്ടറിൽ ടോമി പോൾ ആണ് താരത്തിന്റെ എതിരാളി.
ഇന്ത്യൻ വെൽസിൽ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ദ്യോകോവിച്ച് ആദ്യ റൗണ്ടിൽ അലക്സാണ്ടർ വുകിച്ചിനെതിരെ കടുത്ത പോരാട്ടത്തിൽ 6-2, 5-7, 6-3 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. 25ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ട് ആസ്ട്രേലിയൻ ഓപണിനെത്തിയ ദ്യോകോവിച്ച് സെമിഫൈനലിൽ ജാനിക് സിന്നറിനോട് തോറ്റ് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.