ലണ്ടൻ: കാൽ നൂറ്റാണ്ടുമുമ്പ് പ്രഫഷനൽ ടെന്നിസിൽ അരങ്ങേറിയ ശേഷം ആദ്യമായി റാങ്കിങ്ങില്ലാതെ ഇതിഹാസ താരം റോജർ ഫെഡറർ. എ.ടി.പിയുടെ എറ്റവും പുതിയ റാങ്കിങ്ങിലാണ് സ്വിറ്റ്സർലൻഡുകാരന് ഇടംകിട്ടാതെ പോയത്. ഒരു വർഷത്തെ (അവസാന 52 ആഴ്ചകൾ) ടൂർണമെന്റുകളിലെ പ്രകടനമാണ് റാങ്കിങ്ങിന് പരിഗണിക്കുന്നത്. കഴിഞ്ഞവർഷം വിംബ്ൾഡൺ ക്വാർട്ടർ ഫൈനലിൽ തോറ്റശേഷം കോർട്ടിലിറങ്ങിയിട്ടില്ലാത്ത ഫെഡറർക്ക് അതിനാൽതന്നെ ഇത്തവണ റാങ്കിങ്ങിൽ ഇടം പിടിക്കാനായില്ല.
റഷ്യൻ, ബെലറൂസ് താരങ്ങൾക്ക് സംഘാടകർ വിലക്കേർപ്പെടുത്തിയതിനാൽ വിംബ്ൾഡണിലെ കളി റാങ്കിങ്ങിനായി എ.ടി.പി പരിഗണിച്ചിട്ടില്ല. അതിനാൽ വിലക്ക് മൂലം വിംബ്ൾഡൺ നഷ്ടമായ റഷ്യയുടെ ഡാനിൽ മെദ്‍വദെവ് തന്നെയാണ് ഒന്നാം റാങ്കിൽ. ജർമനിയുടെ അലക്സാണ്ടർ സ്വരേവ് രണ്ടാമതും സ്പെയിനിന്റെ റാഫേൽ നദാൽ മൂന്നാമതുമാണ്. വിംബിൾഡൺ ജേതാവ് സെർബിയയുടെ നൊവാക് ദ്യോകോവിച് ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.