ലണ്ടൻ: കളി നിർത്തുകയാണെന്ന് പ്രഖ്യാപിച്ച ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ അവസാന അങ്കത്തിനായി ഇന്ന് ലേവർ കപ്പിൽ ഇറങ്ങും.
പതിറ്റാണ്ടുകളായി ബദ്ധവൈരികളായിരുന്ന റാഫേൽ നദാലിനെ കൂടെ കൂട്ടിയാണ് ഡബ്ൾസ് മത്സരത്തിൽ മാറ്റുരക്കുക. ടീം യൂറോപ്പിനെ പ്രതിനിധാനംചെയ്താവും ഇരുവരും ഇറങ്ങുക. എതിരാളികൾ ടീം വേൾഡിന്റെ ജാക് സോക്കും ഫ്രാൻസിസ് ടിയാഫോയും.
22 ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായി ഒരു പടി മുന്നിൽനിൽക്കുന്ന സ്പാനിഷ് താരത്തിനൊപ്പം ഇറങ്ങാൻ കഴിഞ്ഞ ദിവസം ഫെഡറർ താൽപര്യം അറിയിച്ചിരുന്നു. ഇതുപരിഗണിച്ചാണ് ടീം ക്രമീകരിച്ചത്. എക്കാലത്തെയും മികച്ച എതിരാളിക്കൊപ്പം റാക്കറ്റേന്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് നദാൽ പറഞ്ഞു. കാൽമുട്ടു വേദനയെ തുടർന്ന് ഏറെയായി കളത്തിനു പുറത്താണ് ഫെഡറർ.
മൂന്നു തവണ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിട്ടും വിജയമാകാതെ വന്നതോടെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഫെഡററും നദാലും ഇറങ്ങുന്ന ടീം യൂറോപ്പിൽ തന്നെയാകും നൊവാക് ദ്യോകോവിച്ചും ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.