പാരിസ്: ആദ്യ 10 സീഡുകാരിൽ താനൊഴികെ എല്ലാവരും നേരത്തെ മടങ്ങിയതോടെ ഇത്തവണയെങ്കിലും ആ റെക്കോഡ് തൊടാമെന്ന മോഹം സെറീനക്കുണ്ടായിരുന്നു. മാർഗരറ്റ് കോർട്ടിന്‍റെ പേരിലുള്ള 24 സിംഗിൾസ് ഗ്രാന്‍റ് സ്ലാം എന്ന റെക്കോഡാണ് വർഷങ്ങളായി കൈയാലപുറത്ത് നിൽക്കുന്നത്. നാലാം റൗണ്ടിൽ എലീന റിബാകിനയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി രുചിച്ചതോടെ കാത്തിരിപ്പ് പിന്നെയും നീളുന്നു. 23 ഗ്രാന്‍റ് സ്ലാമുകൾ എന്നേ സ്വന്തമാക്കിയ 39കാരിയായ യു.എസ് താരം മടങ്ങിയതോടെ ഫ്രഞ്ച് ഒാപൺ ഇത്തവണ ആദ്യ 10 റാങ്കുകാരല്ലാത്തവർ നേടുമെന്നുറപ്പായി. 2017 ആസ്ട്രേലിയൻ ഓപൺ സ്വന്തമാക്കിയ ശേഷം യു.എസ് താരത്തിന് ഗ്രാന്‍റ് സ്ലാമുകൾ കിട്ടാക്കനിയായി തുടരുകയാണ്.
സെറീന ആദ്യം ഗ്രാന്‍റ് സ്ലാം നേടുേമ്പാൾ രണ്ടു മാസം മാത്രം പ്രായമുണ്ടായിരുന്ന റിബാകിനയെ ഇരുവരും തമ്മിലെ കന്നിയങ്കത്തിൽ എളുപ്പം വീഴ്ത്താമെന്ന പ്രതീക്ഷയോടെയാണ് അങ്കം തുടങ്ങിയിരുന്നത്. പക്ഷേ, ആദ്യ സെറ്റിൽ തന്നെ വെറ്ററൻ താരം തോൽവി സമ്മതിച്ച പ്രകടനമാണ് കാഴ്ച വെച്ചത്- 6-3. രണ്ടാം സെറ്റിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയവും ക്വാർട്ടർ ബർത്തുമായി റിബാകിന മടങ്ങി. റിബാകിനക്ക് മുന്നിൽ ഇനി തന്നെക്കാൾ സീഡിങ്ങിൽ മുന്നിലുള്ള രണ്ടു പേർ മാത്രമാണ്. അതിനാൽ തന്നെ കിരീടം പിടിക്കാൻ സാധ്യത കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.