ഫ്രഞ്ച് ഓപൺ: ഉൻസ് ജബ്യൂർ ക്വാർട്ടറിൽ

പാരിസ്: തുനീഷ്യയുടെ ഉൻസ് ജബ്യൂർ ഫ്രഞ്ച് ഓപൺ ക്വാർട്ടറിൽ. 35 മിനിറ്റ് നീണ്ട കളിയിൽ അമേരിക്കൻ താരം ബെർണാർഡ പെരയെ 6-3 6-1ന് വീഴ്ത്തിയാണ് ഏഴാം സീഡായ താരം ആദ്യമായി റോളാങ് ഗാരോസിൽ ക്വാർട്ടറിലെത്തുന്നത്.

കഴിഞ്ഞ വർഷം വിംബിൾഡൺ, യു.എസ് ഓപൺ ഫൈനൽ കളിച്ചിരുന്ന താരം ഫ്രഞ്ച് ഓപണിൽ നേരത്തെ മടങ്ങിയിരുന്നു. 14ാം സീഡായ ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മയ്യയാണ് ക്വാർട്ടറിൽ എതിരാളി. പുരുഷ വിഭാഗത്തിൽ നികളാസ് ജാരിയെ നേരിട്ടുള്ള സെറ്റുകൾക്ക് കടന്ന് കാസ്പർ റൂഡ് ക്വാർട്ടറിലെത്തിയിട്ടുണ്ട്. നൊവാക് ദ്യോകോവിച് ഉൾപ്പെടെ പ്രമുഖർ കഴിഞ്ഞ ദിവസം അവസാന എട്ടിൽ ഇടം ഉറപ്പാക്കിയിരുന്നു.

Tags:    
News Summary - French Open 2023: Ons Jabeur into quarter-finals for first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.