പാരിസ്: ഫ്രഞ്ച് ഓപണിൽ ഫൈനലിന് മുമ്പുള്ള ഗ്രാൻഡ് ഫിനാലെയെന്ന് വിശേഷിപ്പിക്കപ്പെട്ട തകർപ്പൻ പോരിൽ കൗമാര താരം കാർലോസ് അൽകാരസിനെ നിലംപരിശാക്കി സൂപർ താരം നൊവാക് ദ്യോകോവിച്ച്. കരിയറിൽ 23ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്രത്തിലേക്ക് റാക്കറ്റേന്തിയ സെർബിയൻ താരം നാലു സെറ്റുകളിലാണ് കളി ജയിച്ച് കിരീടത്തിനരികെയെത്തിയത്. പരിക്കുമൂലം രണ്ടുതവണ കളി നിർത്തി ചികിത്സ തേടിയ അൽകാരസ് ശരിക്കും മുടന്തിയപ്പോൾ ഇത് അവസരമാക്കി ദ്യോകോ ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.
ആദ്യ സെറ്റിലേ നയം വ്യക്തമാക്കിയാണ് സെർബിയൻ താരം കളി നയിച്ചത്. തുടക്കം കൈവിട്ട അപ്രതീക്ഷിത ഷോക്ക് പുറത്തുകാണിക്കാതെ അൽകാരസ് രണ്ടാം സെറ്റിൽ തിരിച്ചുവന്നു. തുല്യ ശക്തികളുടെ പോരാട്ടമെന്ന തോന്നൽ സൃഷ്ടിച്ചെങ്കിലും പിന്നീടെല്ലാം ദ്യോകോ മയമായിരുന്നു. ഡ്രോപും ഷോട്ടും ഒരേ തികവോടെ കളിച്ച് ഇതുവരെയും എതിരാളികളെ ഇല്ലാതാക്കിയിരുന്ന അൽകാരസ് ആയിരുന്നില്ല വെള്ളിയാഴ്ച റൊളാങ് ഗാരോയിൽ കണ്ടത്. അവസരം മുതലെടുത്ത ദ്യോകോ മൂന്നും നാലും സെറ്റുകൾ അനായാസമാണ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.