പാരിസ്: ഫ്രഞ്ച് ഓപണിൽ കിരീടപ്പോര് കനപ്പിച്ച് മുൻനിര താരങ്ങൾ. റൊളാങ് ഗാരോവിൽ ആദ്യചാമ്പ്യൻപട്ടം കാത്തിരിക്കുന്ന അരിന സബലെങ്ക ഉറ്റ സുഹൃത്തായ പോള ബഡോസയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി നാലാം റൗണ്ടിലെത്തി. സ്കോർ 7-5, 6-1.
23ാം ജന്മദിനം ആഘോഷിക്കുന്ന നിലവിലെ വനിത ചാമ്പ്യൻ പോളണ്ട് താരം ഇഗ സ്വിയാറ്റക് മൂന്നാം റൗണ്ടിൽ മാരി ബൂസ്കോവയെ അനായാസം വീഴ്ത്തി. സ്കോർ 6-4, 6-2. തുനീഷ്യയുടെ ഉൻസ് ജബ്യൂർ, അമേരിക്കയുടെ കൊകോ ഗോഫ്, എലീന റിബാകിന എന്നിവരും ജയം കണ്ടു. പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് കാർലോസ് അൽകാരസ് അമേരിക്കയുടെ കാർലോസ് കോർഡയെ 6-4 7-6(5) 6-3ന് കടന്ന് നാലാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.