റൂഡ് റ്റു നദാൽ

പാരിസ്: റോളങ് ഗാരോയിലെ കളിമൺ കോർട്ടിൽ ഫ്രഞ്ച് ഓപൺ ടെന്നിസ് പുരുഷ വിഭാഗം സിംഗ്ൾസ് ജേതാവിനെ തീരുമാനിക്കാൻ ഞായറാഴ്ച കലാശപ്പോരാട്ടം. ഗ്രാൻഡ് സ്ലാമുകളുടെയും ഫ്രഞ്ച് ഓപൺ കിരീടങ്ങളുടെയും എണ്ണത്തിൽ റെക്കോഡുള്ള സ്പാനിഷ് സൂപ്പർ താരം റഫേൽ നദാലിന് എതിരാളി നോർവേയുടെ കാസ്പർ റൂഡാണ്. റൂഡിന്റെ മാത്രമല്ല നോർവീജിയൻ ചരിത്രത്തിലെതന്നെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്. നദാലാവട്ടെ 14ാം ഫ്രഞ്ച് ഓപൺ കിരീടത്തിനരികിലാണ്. ജയിച്ചാൽ ഗ്രാൻഡ് സ്ലാമുകളുടെ എണ്ണം 22 ആവും. ഇരുവരും മുഖാമുഖം വരുന്നത് ഇതാദ്യം.

വെള്ളിയാഴ്ച സെമി ഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലികിനെ 3-6, 6-4, 6-2, 6-2 സ്കോറിനാണ് റൂഡ് തോൽപിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചുവന്ന് ആധികാരിക ജയവുമായി ഫൈനലിലേക്ക്. ഇതോടെ കരിയറിലെ ഉയർന്ന റാങ്കായ ആറാം നമ്പറിലേക്കുയർന്നു റൂഡ്.

കഴിഞ്ഞ ദിവസം 36 വയസ്സ് തികഞ്ഞ നദാൽ ഇപ്പോൾ ലോക അഞ്ചാം നമ്പർ താരമാണ്. ക്വാർട്ടർ ഫൈനലിൽ ഒന്നാം റാങ്കുകാരനായ സെർബിയയുടെ നൊവാക് ദ്യോകോവിചിനെ കീഴ്പ്പെടുത്തിയായിരുന്നു സെമി ഫൈനൽ ടിക്കറ്റെടുത്തത്. സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെ മത്സരം പൂർത്തിയാക്കാതെ തന്നെ ഫൈനൽ ബെർത്ത്. 7-6(8), 6-6ന് മുന്നിലായിരുന്നു അപ്പോൾ നദാൽ.

Tags:    
News Summary - French Open men’s singles final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.