പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നോവാക് ദ്യോകോവിച്ചിനെ വീഴ്ത്തി റാഫേൽ നദാൽ സെമിയിൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ സെമി പ്രവേശനം. സ്കോർ: 6-2, 4-6, 6-2, 7-6.
കരിയറിലെ 22ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാൽ കളിമൺ കോർട്ടിലെ ആധിപത്യം അക്ഷരാർഥത്തിൽ നിലനിർത്തുകയായിരുന്നു. മത്സരത്തിലെ ആദ്യസെറ്റ് 6-2 എന്ന സ്കോറിന് നദാലാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ ദ്യോകോവിച്ച് ശക്തമായി തിരിച്ചു വന്നു. 6-4ന് ദ്യോകോ സെറ്റ് സ്വന്തമാക്കി. എന്നാൽ, മൂന്നാം സെറ്റ് 6-2ന് വരുതിയിലാക്കി നദാൽ തിരിച്ചടിച്ചു. നാലാം സെറ്റിൽ 6-6 എന്ന സ്കോറിന് ഇരുവരും സമനിലപാലിച്ചു. തുടർന്ന് ടൈബ്രേക്കറിൽ തകർപ്പൻ കളി പുറത്തെടുത്ത നദാൽ മത്സരം സ്വന്തമാക്കി.
വിജയത്തോടെ നദാൽ സെമിഫൈനലിൽ ലോക മൂന്നാം നമ്പർതാരമായ അലക്സാണ്ടർ സ്വെരേവിനെ നേരിടും. ജൂൺ മൂന്നിനാണ് സൈമി ഫൈനൽ. 2005ലെ കിരീടനേട്ടത്തിന് ശേഷം പാരീസ് മണ്ണിൽ കളിച്ച 113 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് നദാൽ തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.