പാരിസ്: റോളങ്ഗാരോയിലെ കളിമൺ കോർട്ടിൽ ഇനി പെരുങ്കളിയുടെ നാളുകൾ. ഗ്രാൻഡ്സ്ലാം ടെന്നിസ് പോരാട്ടപാതയിലെ സൂപ്പർചാമ്പ്യൻഷിപ്പായ ഫ്രഞ്ച് ഒാപണിന് ഇന്ന് കളമുണരും. ലോകം കോവിഡ് മഹാമാരിയിൽ കുടുങ്ങിയ ശേഷം, സൂപ്പർതാരങ്ങളുടെയെല്ലാം സാന്നിധ്യത്തോടെ നടക്കുന്ന ആദ്യ ഗ്രാൻഡ്സ്ലാം അങ്കത്തിനാണ് വിഖ്യാതമായ റോളങ്ഗാരോ വേദിയാവുന്നതെന്ന് അഭിമാനിക്കാം. പുരുഷ-വനിത വിഭാഗങ്ങളിലെ ടോപ് സീഡ് താരങ്ങളെല്ലാം കളത്തിലുണ്ട്. ആസ്ട്രേലിയൻ ഒാപണിൽ കിരീടമണിഞ്ഞ നൊവാക് ദ്യോകോവിചും നവോമി ഒസാകയും മുതൽ, ഇടവേളക്കു ശേഷം തിരികെയെത്തുന്ന റോജർ ഫെഡററും വരെ അണിനിരക്കുന്നു.
അതിനിടയിലും കണ്ണുകളെല്ലാം ഒരു നമ്പറിലേക്കാണ്. കരിയറിൽ 20 ഗ്രാൻഡ്സ്ലാം എന്ന അതുല്യ റെക്കോഡ് പങ്കിട്ടിറങ്ങുന്ന ഫെഡററും, നദാലും. ഇവരിൽ 21 എന്ന ചരിത്ര നേട്ടത്തിലേക്ക് ആദ്യ ചുവടുവെക്കുന്ന താരം ആരാവും എന്ന ചോദ്യം?.
നദാലും, ഇഗ സ്വിയാറ്റെക് എന്ന പോളണ്ടിെൻറ 19കാരിയുമാണ് റോളങ് ഗാരോയിലെ നിലവിലെ ജേതാക്കൾ. കഴിഞ്ഞ സീസൺ ഫൈനലിൽ നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ചായിരുന്നു നദാൽ കരിയറിലെ 13ാം ഫ്രഞ്ച് ഒാപണും 20ാം ഗ്രാൻഡ്സ്ലാമും സ്വന്തമാക്കിയത്. 2018 ആസ്ട്രേലിയൻ ഒാപണോടെ 20 തികച്ച ഫെഡറർ കിരീടമില്ലാത്ത രണ്ട് സീസണിനൊടുവിലാണ് മറ്റൊരു ഗ്രാൻഡ്സ്ലാം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.