പാരിസ്: ഫ്രഞ്ച് ഓപൺ വനിത സിംഗിൾസിൽ ഇഗ സ്വൈറ്റക്-കോകോ ഗഫ് ഫൈനൽ. ടോപ് സീഡ് ഇഗ സ്വൈറ്റക് തുടർച്ചയായ 34ാം വിജയവുമായാണ് ഫൈനലിൽ കടന്നത്. സെമിയിൽ റഷ്യയുടെ 20ാം നമ്പർ ഡാരിയ കാസറ്റ്കിനയെയാണ് പോളണ്ടുകാരി തകർത്തത്. സ്കോർ: 6-2, 6-1. യു.എസിന്റെ 18ാം സീഡ് കോകോ ഗഫ് ഇറ്റലിയുടെ സീഡില്ലാ താരം മാർട്ടിന ട്രെവിസാനെയാണ് സെമിയിൽ തോൽപിച്ചത്. സ്കോർ: 6-3, 6-1.
പുരുഷ സെമി ഫൈനൽ വെള്ളിയാഴ്ച നടക്കും. 14ാം ഫ്രഞ്ച് ഓപൺ ലക്ഷ്യമിടുന്ന ആറാം സീഡ് സ്െപ യിനിന്റെ റാഫേൽ നദാലും മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവും ആദ്യ സെമിയിൽ ഏറ്റുമുട്ടുമ്പോൾ എട്ടാം സീഡ് നോർവേയുടെ കാസ്പർ റൂഡും 20ാം സീഡ് ക്രൊയേഷ്യയുടെ മരിൻ സിലിചും തമ്മിലാണ് രണ്ടാം സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.