വാഷിങ്ടൺ: ടെന്നീസിൽ നിന്നും വിരമിച്ചിട്ടില്ലെന്ന് വനിത താരം സെറീന വില്യംസ്. 23 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സെറീന തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ടെന്നീസ് കോർട്ടിലേക്ക് താൻ തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണെന്ന് സെറീന വില്യംസ് പറഞ്ഞു. നിങ്ങൾക്ക് എന്റെ വീട്ടിലേക്ക് വരാം. അവിടെ ഇപ്പോഴും ഒരു കോർട്ടുണ്ടെന്നും സെറീന കൂട്ടിച്ചേർത്തു.
ആഗസ്റ്റ് ഒമ്പതിനാണ് സെറീന വില്യംസ് ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ടെന്നീസിൽ നിന്നും അകന്നു നിൽക്കുകയാണെന്നാണ് സെറീന അന്നു പറഞ്ഞത്. പരിണാമം എന്ന വാക്കാണ് ഇതിന് ഏറ്റവും യോജിക്കുന്നത്. ഇനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം. വിരമിക്കൽ എന്ന വാക്ക് താൻ ഇഷ്ടപ്പെടുന്നില്ല. ഇതൊരു മാറ്റമായി മാത്രമാണ് താൻ ഇതിനെ കാണുന്നതെന്ന് വോഗ് മാസികയിൽ എഴുതിയ ലേഖനത്തിൽ സെറീന പറഞ്ഞിരുന്നു.
സെറീന ഇതുവരെ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്. കിരീടം നേട്ടത്തിൽ മാർഗരറ്റ് കോർട്ടിന് കീഴിൽ രണ്ടാം സ്ഥാനത്താണ് സെറീന. മാർഗരറ്റ് 24 ഗ്രാൻഡ്സ്ലാം കിരീടമാണ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.