naomi osaka

'ഇനി എല്ലാവർക്കും ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കാം';വിവാദങ്ങൾക്ക്​ പിന്നാ​ലെ ഒസാക്ക ഫ്രഞ്ച്​ ഓപണിൽ നിന്ന്​ പിൻമാറി

പാരീസ്​: വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതിന് വൻ തുക പിഴ ലഭിച്ചതിന്​ പിന്നാലെ ജപ്പാൻ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ടെന്നിസ്​ ടൂർണമെൻറിൽ നിന്ന്​ പിൻമാറി. ഫ്രഞ്ച് ഓപ്പണിൽ റൊമാനിയയുടെ പാട്രീഷ്യ മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാർത്താസമ്മേളനത്തിൽ ലോക രണ്ടാം നമ്പർ താരം പങ്കെടുത്തിരുന്നില്ല. ഇതേ തുടർന്ന ​സംഘാടകർ 15,000 ഡോളർ (10.87 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.

ഫ്രഞ്ച് ഓപ്പണിനിടെ വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കില്ലെന്ന് നവോമി ഒസാക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസിക സമ്മർദം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുന്നത് എന്നായിരുന്നു താരത്തിന്‍റെ വിശദീകരണം. കായികതാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആളുകൾക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാർത്താസമ്മേളനം കാണുമ്പോഴും പങ്കെടുക്കുമ്പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നായിരുന്നു ഒസാക്ക പറഞ്ഞത്​.

ഗ്രാൻഡ്സ്ലാം ടൂർണമെൻറ്​ ബോർഡ് ഒസാക്കയുടെ നിലപാട്​ കുറച്ചുകൂടി മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റ് അവരുമായി സഹകരിക്കാൻ വിസമ്മതിച്ചു.

എല്ലാവർക്കും ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്നതിനാൽ ഞാൻ ടൂർണമെൻറിൽ നിന്ന്​ പിൻമാറുന്നതാണ്​ ഏറ്റവും മികച്ച കാര്യം എന്ന്​ കരുതുന്നതായി ഒസാക്ക ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. താൻ ഒരിക്കലും മാനസികാരോഗ്യത്തെ നിസാരവൽക്കരിക്കുകയോ പദം നിസാരമായി ഉപയോഗിക്കുകയോ ചെയ്യില്ലെന്നും അവർ പറയുന്നു. 2018 ലെ യു‌എസ് ഓപ്പണിന് വളരെക്കാലം വിഷാദരോഗത്തിന് ഇരയായിട്ടുണ്ടെന്നും രോഗത്തെ നേരിടാൻ ഏറെ ബുദ്ധിമുട്ടാണെന്നും ഒസാക്ക പറഞ്ഞു.

ബുധനാഴ്​ച നടക്കേണ്ട രണ്ടാം റൗണ്ടിൽ റൊമാനിയൻ താരം അന ബോഗ്​ഡാനായിര​ുന്നു ഒസാക്കയുടെ എതിരാളി ആകേണ്ടിയിരുന്നത്​. വാർത്താ സമ്മേനം ഒഴിവാക്കിയ ഒസാക്കയുടെ തീരുമാനത്തെ വിമർശിച്ച് റഫേൽ നദാൽ, ഡാനിൽ മെദ്വദേവ്, ആഷ്ലി ബാർട്ടി തുടങ്ങിയ താരങ്ങൾ രംഗത്തെത്തിയിരുന്നു.

ടെന്നീസ് ടൂർണമെന്‍റുകളുടെ നിയമാവലി പ്രകാരം താരങ്ങൾ മത്സരത്തിന് ശേഷം വാർത്താസമ്മേളനം നടത്തണം. മത്സരങ്ങൾക്ക് മുമ്പും മാധ്യമങ്ങളെ കാണുന്നവരുണ്ട്. ഇനിയും വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുകയാണെങ്കിൽ വിലക്കേർപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Tags:    
News Summary - I never wanted to be a distraction Naomi Osaka says after pulls out of French Open 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.