മിയാമി ഗാർഡൻസ്: പോളണ്ടിന്റെ ഇഗ സ്വൈറ്റക് വനിത ടെന്നിസിലെ പുതിയ നമ്പർ വൺ. ഒന്നാം റാങ്കിലുണ്ടായിരുന്ന ആസ്ട്രേലിയയുടെ ആഷ് ലി ബാർട്ടി വിരമിച്ചതിനുപിന്നാലെയാണ് സ്വൈറ്റകിന്റെ സ്ഥാനാരോഹണം. ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ആദ്യ പോളണ്ട് താരമാണ് 20കാരിയായ സ്വൈറ്റക്.
സ്വിറ്റ്സർലൻഡിന്റെ വിക്ടോറിയ ഗോലുബികിനെ 6-2, 6-0ത്തിന് തോൽപിച്ച് മിയാമി ഓപൺ നേടിയതിനുപിന്നാലെയാണ് സ്വൈറ്റക് ഒന്നാം സ്ഥാനത്തേക്കുയർന്നത്. 1975ൽ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നിലവിൽവന്നതിനുശേഷം ലോക വനിത ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന 28ാമത്തെ താരമാണ് സ്വൈറ്റക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.