പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗത്തിൽ പോളണ്ട് താരം 19കാരി ഇഗ സ്യാതെകിന് കിരീടം. ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന ആദ്യ പോളിഷ് താരമാണ് ഇഗ. യു.എസിന്‍റെ സോഫിയ കെനിനെയാണ് ഇഗ കലാശക്കളിയിൽ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-4, 6-1.
ടൂർണമെന്‍റിലുടനീളം മികച്ച ഫോം നിലനിർത്തിയ ഇഗ ഒരു സെറ്റ് പോലം വിട്ടുകൊടുക്കാതെയാണ് കളിമൺ കോർട്ടിലെ മത്സരങ്ങൾ വിജയിച്ചത്. 1992ൽ മോണിക സെലസ് സൂസന്നെ ലെൻഗ്ലൻ കപ്പ് നേടിയതിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ താരം നേടുന്ന കിരീടവിജയമാണിത്.
ലോക 54ാം റാങ്കുകാരിയാണ് ഇഗ. 2007ൽ ജസ്റ്റിൻ ഹെനിനും ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.