ന്യൂഡൽഹി: കൈമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ യു.എസ് ഓപണിൽ നിന്ന് പിന്മാറി. ഇക്കൊല്ലം അവസാനത്തോടെ വിരമിക്കുമെന്ന് 35 കാരി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിലും മാറ്റമുണ്ടാവുമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൂചിപ്പിച്ചു.
ആഗസ്റ്റ് 29നാണ് യു.എസ് ഓപൺ ആരംഭിക്കുന്നത്. രണ്ടാഴ്ച മുമ്പ് കാനഡയിൽ നാഷനൽ ബാങ്ക് ഓപണിനിടെ സാനിയക്ക് പരിക്കേൽക്കുകയായിരുന്നു. ഇവിടെ മിക്സഡ് ഡബ്ൾസ് സെമി ഫൈനലിലെത്തിയ സാനിയ, കഴിഞ്ഞയാഴ്ച സിൻസിനാറ്റി ഓപണിലും കളിച്ചു. തുടർന്ന് നടത്തിയ സ്കാനിങ് പരിശോധന റിപ്പോർട്ടിനെത്തുടർന്നാണ് പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.