ദോഹ: ചരിത്രക്കുതിപ്പുമായി ഫൈനലിൽ പ്രവേശിച്ച ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാരക്കാരൻ ജാകുബ് മെൻസിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തി റഷ്യൻ താരം കാരൻ കചനോവ് ഖത്തർ ഓപൺ കിരീടമണിഞ്ഞു. ശനിയാഴ്ച രാത്രി നടന്ന ഫൈനലിൽ ജാകുബ് മെൻസിചിനെ 7-6, 6-4 സ്കോറിന് വീഴ്ത്തിയാണ് റഷ്യൻ -അമേരിക്കൻ താരമായി കച്നോവ് എ.ടി.പി കിരീടത്തിന് അവകാശിയായത്.
ആൻഡി മറെ, റുബലേവ്, ഗെയ്ൽ മോൻഫിൽസ് തുടങ്ങിയ സൂപ്പർ താരങ്ങളെ ഓരോ റൗണ്ടിലുമായി അട്ടിമറിച്ച് കുതിച്ച ചെക്ക് 18കാരന് കലാശപ്പോരിന്റെ സമ്മർദത്തിൽ അടിതെറ്റി. ഒരു സെറ്റ് പോലും വഴങ്ങാതെ ടൂർണമെന്റിൽ കുതിച്ച കച്നോവ് അതേ മികവ് ഫൈനലിലും പുറത്തെടുത്താണ് പുതുതലമുറയിലെ സൂപ്പർതാരത്തെ മടക്കിയത്.
പുരുഷ ഡബ്ൾസിൽ ആൻഡി മറെ-മൈകൽ വീനസ് സഖ്യം ജേതാക്കളായി. ഫൈനലിൽ ലോറൻസോ മുസെറ്റി-സൊനിഗോ സഖ്യത്തെ 7-6, 2-6, 10-8 സ്കോറിനാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.