വിംബിൾഡൺ വനിത സിംഗ്ൾസ് കിരീടം ചെക് റിപ്പബ്ലിക്കിന്‍റെ ബാർബറ ക്രെജിക്കോവക്ക്. ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പവോലിനിയെ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് ചെക് താരം കീഴടക്കിയത്.
സ്കോർ: 6-2, 2-6, 6-4. താരത്തിന്‍റെ കരിയറിലെ ആദ്യ വിംബ്ൾഡൺ കിരീടമാണിത്. രണ്ടാം ഗ്രാൻഡ് സ്ലാം ജയവും. 2021 ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയിരുന്നു. പവോലിനിയുടെ തുടർച്ചയായ രണ്ടാം ഗ്ലാൻഡ് സ്ലാം തോൽവിയാണിത്. ഫ്രഞ്ച് ഓപ്പണിലും ഇറ്റലി താരം പരാജയപ്പെട്ടിരുന്നു.
ആദ്യ സെറ്റ് കൈവിട്ട പവലോനി രണ്ടാം സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ, ഫൈനൽ സെറ്റിൽ ചെക് താരത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വിംബിൾഡൺ കിരീടം നേടുന്ന നാലാമത്തെ ചെക് വനിതയാണ് ക്രെജിക്കോവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.