മഡ്രിഡിൽ ലോറസ് പുരസ്കാരം സമ്മാനിക്കാനെത്തിയ അമേരിക്കൻ സ്കീ റേസർ ലിൻഡ്സേ വോൺ ഫുട്ബാളർ ജൂഡ് ബെല്ലിങ്ഹാം, ടെന്നിസ് താരങ്ങളായ നൊവാക് ദ്യോകോവിച്, റാഫേൽ നദാൽ എന്നിവർക്കൊപ്പം

ലോറസ് പുരസ്കാരം: ദ്യോകോവിച് ഫെഡറർക്കൊപ്പം

മഡ്രിഡ്: സ്പോർട്സ് ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം അഞ്ചാം തവണ സ്വന്തമാക്കി സെർബിയൻ ടെന്നിസ് സൂപ്പർ താരം നൊവാക് ദ്യോകോവിച്. ഇക്കാര്യത്തിൽ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററിന്റെ റെക്കോഡിനൊപ്പമെത്തി ദ്യോകോ. മികച്ച പുരുഷതാരമായാണ് ദ്യോകോവിച് തെരഞ്ഞെടുക്കപ്പെട്ടത്. സ്പാനിഷ് ഫുട്ബാളർ ഐറ്റാന ബോൺമാറ്റിയാണ് വനിത താരം. മികച്ച ടീമായി വനിത ലോകകപ്പ് നേടിയ സ്പെയിൻ സംഘം തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു വനിത ടീം ഈ നേട്ടം സ്വന്തമാക്കുന്നത്.

തിരിച്ചുവരവിനുള്ള പുരസ്‌കാരം അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരം സിമോൺ ബൈൽസിലാണ്. ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ പുരസ്‌കാരം റയൽ മഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിന് ലഭിച്ചു.

സ്പോർട് ഫോർ ഗുഡ് അവാർഡ് റാഫേൽ നദാൽ ഫൗണ്ടേഷനും നേടി. മഡ്രിഡിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ലോറസ് സ്പോർട് ഫോർ ഗുഡ് ഫൗണ്ടേഷനാണ് സംഘാടകർ. കഴിഞ്ഞ വർഷം ലയണൽ മെസ്സിയായിരുന്നു മികച്ച താരം. മെസ്സി ലോകകരീടത്തിലേക്ക് നയിച്ച അർജന്റൈൻ ഫുട്ബാൾ സംഘം മികച്ച ടീമായും തെരഞ്ഞെടുക്കപ്പെട്ടു. 2013, 2015, 2016, 2019 വർഷങ്ങളിലും പുരസ്കാരം ദ്യോകോവിചിനായിരുന്നു.

Tags:    
News Summary - Laureus Award to Djokovic; Aitana Bonmati Crowned in Women's Category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.