ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ തോൽവി; ഗ്രാന്റ്സ്ലാം പോരാട്ടം അവസാനിപ്പിച്ച് സാനിയ

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് മിക്സഡ് ഡബിൾസിന്റെ കലാശപ്പോരാട്ടത്തിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിൽനിന്നുള്ള ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയമറിഞ്ഞത്.

കിരീടത്തോടെ ഗ്രാന്റ്സ്ലാം കരിയറിന് അന്ത്യം കുറിക്കാമെന്ന സാനിയ മിർസയുടെ സ്വപ്നം ഇതോടെ വീണുടഞ്ഞു. മൂന്ന് വീതം ഡബിൾസ്, മിക്സഡ് ഡബിൾസ് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിത താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സീഡ് ചെയ്യപ്പെടാതെ എത്തിയ ഇന്ത്യൻ സഖ്യം സ്വപ്നതുല്യമായ കുതിപ്പാണ് ടൂർണമെന്റിൽ നടത്തിയത്. സെമിയിൽ മൂന്നാം സീഡ് ദെസിറെ ക്രോസിക്-നീൽ സ്കൂപ്സ്കി സഖ്യത്തെ തകർത്താണ് കലാശക്കളിയിലേക്ക് ചുവടുവെച്ചത്. 

Tags:    
News Summary - lost in Australian Open final; Sania ends the Grand Slam fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.