വിംബിൾഡണിൽ സിന്നർക്ക് മടക്ക ടിക്കറ്റ് നൽകി മെദ്‍വദേവ് സെമിയിൽ

ലണ്ടൻ: വിംബിൾഡൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നറെ തോൽപിച്ച് സെമിയിലേക്ക് മുന്നേറി ഡാനിൽ മെദ്‍വദേവ്. ആസ്ട്രേലിയൻ ഓപൺ കിരീട ജേതാവെന്ന പകിട്ടോടെ എത്തിയ സിന്നറെ നാല് മണിക്കൂർ നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് അഞ്ചാം സീഡുകാരൻ അവസാന നാലിലെത്തിയത്. സ്കോർ: 6-7(9), 6-4, 7-6(7), 2-6, 6-3.

തുടർച്ചയായ രണ്ടാം തവണയാണ് മെദ്‍വദേവ് വിംബിൾഡൺ സെമിയിൽ പ്രവേശിക്കുന്നത്. മുമ്പ് പരസ്പരം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജയിച്ചത് സിന്നറായിരുന്നു. കഴിഞ്ഞ ആസ്ട്രേലിയൻ ഓപൺ ഫൈനലിലും ഇറ്റലി​ക്കാരനോട് മെദ്‍വദേവ് തോൽവിയറിഞ്ഞിരുന്നു.

ലോക മൂന്നാം നമ്പറുകാരനും നിലവിലെ ചാമ്പ്യനുമായ സ്പാനിഷ് താരം കാർലോസ് അൽകാരസും സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. യു.എസ് താരം ടോമി പോളിനെ 5-7, 6-4, 6-2, 6-2 എന്ന സ്കോറിന് തോൽപിച്ചാണ് അൽകാരസ് അവസാന നാലിൽ ഇടംപിടിച്ചത്. ആദ്യ സെറ്റ് അടിയറവെച്ച ശേഷം താരം ശക്തമായ പോരാട്ടത്തിലൂടെ ജയിച്ചുകയറുകയായിരുന്നു. 

Tags:    
News Summary - Medvedev gave a return ticket to Sinner at Wimbledon in the semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.